കൈകൊട്ടിക്കളി മുതല്‍ ഉറിയടിയും; ഓണം ഗംഭീരമായി ആഘോഷിച്ച് എൻബികെഎസ്

ജനറൽ സെക്രട്ടറി പ്രകാശ് കാട്ടാക്കട സ്വഗതം പറഞ്ഞു. പ്രസിഡണ്ട് കെ.എ. കുറുപ്പ് അധ്യക്ഷനായിരുന്ന സംസ്കാരിക സമ്മേളനം നോർക്കാ ഓഫീസർ റഫീക്ക് എസ്. ഉത്ഘാടനം ചെയ്തു.ജനറൽ കൺവീനർ എം.പി.ആർ. പണിക്കർ ആശംസ പ്രസംഗവും കലാസമിതി കൺവീനർ സഞ്ജു തോമസ് നന്ദിപ്രസംഗംവും നടത്തി.

author-image
Honey V G
New Update
nxnxmd

നവിമുംബൈ:ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം നെരൂളിലെ സെക്ടർ 19-ൽ റയാൻ ഇന്റർനാഷണൽ സ്കൂളിന് സമീപമുള്ള ഭാനുഷാലിവാടി ഹാളിൽ വെച്ച് നടന്നു.

രാവിലെ 10 മണിക്ക് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ മാവേലിയെ വരവേൽക്കുകയും തുടർന്ന് നിലവിളക്ക് കൊളുത്തി കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. ജനറൽ സെക്രട്ടറി പ്രകാശ് കാട്ടാക്കട സ്വഗതം പറഞ്ഞു. പ്രസിഡണ്ട് കെ.എ. കുറുപ്പ് അധ്യക്ഷനായിരുന്ന സംസ്കാരിക സമ്മേളനം നോർക്കാ ഓഫീസർ റഫീക്ക് എസ്. ഉത്ഘാടനം ചെയ്തു.ജനറൽ കൺവീനർ എം.പി.ആർ. പണിക്കർ ആശംസ പ്രസംഗവും കലാസമിതി കൺവീനർ സഞ്ജു തോമസ് നന്ദിപ്രസംഗംവും നടത്തി.

nsnsns

സമാജം അംഗങ്ങളും കുടുംബാംഗങ്ങളുടെയും വനിതാ വിഭാഗം അംഗങ്ങളുടെയും കൈകൊട്ടിക്കളി, നാടൻ പാട്ട്, മോഹിനിയാട്ടം, ഭരതനാട്യം, കഥക് നൃത്തം, ഓണപ്പാട്ട്, നാടോടി നൃത്തം, യുവ വിഭാഗത്തിന്റെ ഫ്യൂഷൻ ഡാൻസ് തുടങ്ങിയ കലാപരിപാടികളിലൂടെ ആഘോഷത്തിന് മാറ്റ് കൂട്ടി.

nxnxnxn

ആഘോഷത്തിൽ നടന്ന ശിങ്കാരിമേളം വളരെയധികം ശ്രദ്ധേയമായി.ഉറിയടി മത്സരത്തിൽ നിരവധിപേർ പങ്കെടുത്തു; നിദർശനൻ, തരുൺ, ശ്രീഹരി, പ്രണയ് എന്നിവർ വിജയികളായി.

തുടർന്ന് ഏഴ് പ്രൊഫഷണൽ ടീമുകൾ പങ്കെടുത്ത വടംവലി മത്സരത്തിൽ കാന്താ കോളനി മുത്തപ്പൻ ടീം തുടർച്ചയായി മൂന്നാം തവണ ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനം സെന്റ് ജോർജ് ഫോറനെ ചർച് പനവേലും ടീമിന് ലഭിച്ചു.

വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടിയ ഓണാഘോഷം അക്ഷരാർത്ഥത്തിൽ മലയാളി സമൂഹത്തിൽ ഉത്സവപ്രതീതി ഉണർത്തി.