/kalakaumudi/media/media_files/2025/10/24/hfgjkkk-2025-10-24-11-36-22.jpg)
മുംബൈ : യോഗക്ഷേമ സഭ, ഡോമ്പിവലി കേരളീയ സമാജം, കലാക്ഷേത്രം, തുടങ്ങിയ സംഘടനകളിൽ സജീവ സാന്നിധ്യമായിരുന്ന തോട്ടപ്പായ നീലകണ്ഠൻ നമ്പൂതിരി(76) നിര്യാതനായി.
ബോംബെ യോഗക്ഷേമ സഭയുടെ രൂപീകരണം മുതൽ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇദ്ദേഹം ഡോമ്പിവലിയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന അയ്യപ്പ പൂജകളിൽ നിരവധി വർഷങ്ങളായി കാർമികത്വം വഹിച്ചിരുന്നു.
ഇന്നലെ രാത്രി 11:30 ന് ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചത്. ഭാര്യ :സാവിത്രി( ബേബി) അന്തർജനം മക്കൾ :(പ്രമോദ് & വിനോദ്)
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
