രജതജൂബിലി ആഘോഷിച്ച് നെരൂൾ ശാഖായോഗം

യൂണിയൻ പ്രസിഡന്റ് എം.ബിജുകുമാറിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിന് ശേഷം കോഴിക്കോട് സങ്കീർത്തനയുടെ "പറന്നുയരാനൊരു ചിറക്" എന്ന സാമൂഹ്യ സംഗീത നാടകം അരങ്ങേറി

author-image
Honey V G
New Update
ndmdmmd

നവി മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ-താനെ യുണിയനിൽപെട്ട നെരൂൾ ശാഖായോഗം നിലവിൽ വന്നിട്ട് ഇരുപത്തി അഞ്ച് വർഷം തികഞ്ഞതിന്റെ ഭാഗമായി ആഘോഷം നവംബർ 8,ശനിയാഴ്ച്ച വൈകിട്ട് ഏഴ് മുതൽ നെരൂളിലെ തേർണ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപെട്ടു.

nsmzmzm

യൂണിയൻ പ്രസിഡന്റ് എം.ബിജുകുമാറിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിന് ശേഷം കോഴിക്കോട് സങ്കീർത്തനയുടെ "പറന്നുയരാനൊരു ചിറക്" എന്ന സാമൂഹ്യ സംഗീത നാടകം അരങ്ങേറി. 

mxmkxkx

കെയർ ഫോർ മുംബൈ (CARE 4 MUMBAI) ജീവകാരുണ്യ സംഘടനയുടെ ചെയർമാനും,സീസാഗ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ,ലോക കേരള സഭ അംഗം എന്നി നിലകളിൽ പ്രവർത്തിക്കുന്ന എം.കെ.നവാസ് ,സീഗൾ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറും,എഴുത്തുകാരനും ശ്രീനാരയണ പ്രസ്ഥാനങ്ങളുടെ ഉറ്റ തോഴനുമായ ഡോ. സുരേഷ് കുമാർ മധുസൂദനൻ,സി വി വിജയൻ എന്നിവരെ തദവസരത്തിൽ ആദരിച്ചു.

mzmzmz

യൂണിയൻ വൈസ് പ്രസിഡന്റ് റ്റി.കെ.മോഹൻ,വനിതാസംഘം സെക്രട്ടറി ശോഭന വാസുദേവൻ,വനിതാസംഘം യുണിറ്റ് സെക്രട്ടറി വിജയമ്മ മുത്തുരാജ് പങ്കെടുത്തു.

ശാഖാ സെക്രട്ടറി രതീഷ് ബാബു സ്വാഗതവും വനിതാസംഘം യുണിറ്റ് പ്രസിഡന്റ് രാധിക ഗിരീഷ് കൃതജ്ഞതയും രേഖപ്പെടുത്തി.അമൃത ബാബു പരിപാടി നിയന്ത്രിച്ചു.