നെരൂൾ എസ്.എൻ.ഡി.പി.ശാഖ രജതജൂബിലി നിറവിൽ

Nerul branch prepares for silver jubilee celebration

author-image
Honey V G
New Update
ksjskks

നവി മുംബൈ:ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ-താനെ യുണിയനിൽപെട്ട നെരൂൾ ശാഖായോഗം നിലവിൽ വന്നിട്ട് ഇരുപത്തി അഞ്ച് വർഷം തികയുന്നു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ യായി സാമുദായിക,സാമൂഹ്യ,കലാ,സാംസ്‌കാരിക രംഗത്തും കൂടാതെ ആതുരസേവനം വിദ്യാഭ്യാസം എന്നി മേഖലകളിലും വിലപ്പെട്ട സംഭാവനകൾ നൽകിയ ശാഖയാണ് നെരൂൾ ശാഖ.

രജതജൂബിലി ആഘോഷം നവംബർ 8,ശനിയാഴ്ച്ച വൈകിട്ട് ഏഴ് മുതൽ നെരൂളിലെ തേർണ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപെടുന്നു.

ശാഖാ പ്രസിഡന്റ് എ.ആർ.ശശിധരൻറെ അധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനത്തിന് ശേഷം കോഴിക്കോട് സങ്കീർത്തന ഒരുക്കുന്ന "പറന്നുയരാനൊരു ചിറക്" എന്ന സാമൂഹ്യ സംഗീത നാടകം അരങ്ങേറും.

ndnsmms

തദവസരത്തിൽ യൂണിയൻ ഭാരവാഹികൾ,കലാ.സാംസ്‌കാരിക,സാമുദായിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് ശാഖാ സെക്രട്ടറി രതീഷ് ബാബു അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph :98211 95381