/kalakaumudi/media/media_files/2025/08/16/jdjsjsmsm-2025-08-16-14-31-21.jpg)
നവിമുംബൈ:വിവിധ പരിപാടികളോടെ ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ ഓണാഘോഷം ആഗസ്റ്റ് 31-ന് നെരൂളിലെ സെക്ടർ 19-ൽ റയാൻ ഇന്റർനാഷണൽ സ്കൂളിന് സമീപമുള്ള ഭാനുഷാലിവാടി ഹാളിൽ വെച്ച് നടക്കും.
രാവിലെ 10 മണിക്ക് ചെണ്ട മേളത്തോടും മാവേലി വരവേൽപ്പോടും കൂടി പരിപാടികൾ ആരംഭിക്കും.
മുഖ്യാതിഥിയായി എം.എൽ.എ മന്ദാ വിജയ് മാത്രേ പങ്കെടുക്കും. കൂടാതെ ന്യൂ ബോംബെ പോലീസ് കമ്മീഷണർ മിലിന്ദ് ബാരാംബേ ഐ.പി.എസ്, നോർക്ക ഡവലപ്പ്മെന്റ് ഓഫീസർ റഫീക്ക് എസ് മുംബൈ എന്നിവരും വിശിഷ്ടാതിഥികളായി ഓണാഘോഷ ചടങ്ങിൽ സന്നിഹിതരാകും.
സമാജം അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കൈകൊട്ടിക്കളി, നാടൻ പാട്ട്, മോഹിനിയാട്ടം, ഭരതനാട്യം, സംഗീതം, കഥക് ഡാൻസ്, യൂത്ത് വിംഗ്, മഹിളാ വിഭാഗത്തിൻ്റെ ഓണപ്പാട്ട്, നാടോടി നൃത്തം തുടങ്ങിയ കലാപരിപാടികളും, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം വടംവലി, ഉറിയടി മത്സരങ്ങളും അരങ്ങേറും.
ഓണസദ്യ കൂപ്പണുകൾക്കായി സമാജം ഓഫീസുമായി ബന്ധപ്പെടാം.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ജനറൽ സെക്രട്ടറി: പ്രകാശ്കാട്ടാക്കട 9702433394 കൺവീനർ എം.പി.ആർ പണിക്കർ 9821424978