/kalakaumudi/media/media_files/2025/07/06/swrovkvof-2025-07-06-08-07-41.jpg)
നവി മുംബൈ:ന്യൂ ബോംബെ അയ്യപ്പ മിഷൻ വാഷി ക്ഷേത്രത്തിനായുള്ള ധന ശേഖരണത്തിന്റെ ഭാഗമായാണ് പ്രശസ്ത നർത്തകി കലാശ്രീ ഐശ്വര്യ വാര്യറും സംഘവും രണ്ട് നൃത്ത ശിൽപ്പങ്ങൾ അവതരിപ്പിച്ചത്. വാഷിയിലെ വിഷ്ണുദാസ് ഭാവേ നാട്യഗൃഹാ ഹാളിൽ വെച്ച് നടന്ന നൃത്ത ശിൽപ്പങ്ങൾ കാണികളുടെ പ്രേക്ഷക ഹൃദയം കവർന്നു.
മഹാമണ്ഡലേശ്വര സംപൂജ്യ സ്വാമി ആനന്ദവനം ഭാരതി, രാജു ഷിൻഡെ (മുൻ-കോർപ്പറേറ്റർ)ഏലൂർ ബിജു(സോപാനസംഗീത വിദഗ്ധൻ),വി.സി. ചന്ദ്രൻ പിള്ള, (എൻബിഎഎം പ്രസിഡൻറ്)എ ആർ പിള്ള,മുകുന്ദൻ മേനോൻ,വി കെ എൻ നായർ എന്നിവർ ചേർന്നാണ് ഭദ്രദീപം കൊളുത്തി പരിപാടി ഉൽഘാടനം ചെയ്തത്.
ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിൽ മഹാദേവനോടൊപ്പം കുടികൊള്ളുന്ന ദേവി പാർവതിയുടെ ദേവി ചൈതന്യത്തെ പ്രകീർത്തിച്ച ഒരു മോഹിനിയാട്ട നൃത്തശിൽപമായ 'തൃപ്പൂത്ത് -ദിവ്യമായ സ്ത്രീശക്തിയുടെ ഉണർവ്വ്'ആണ് ആദ്യം വേദിയിൽ അവതരിപ്പിച്ചത്. കേരളത്തിൻ്റെ തനതു കലകളായ മോഹിനിയാട്ടത്തിന്റെയും കഥകളിയുടെയും ആകാരഭംഗി ഈ കലാവിരുന്നിന് മാറ്റുകൂട്ടുകയായിരുന്നു. കൂടാതെ 'ഭേർക്കർ ഭേർക്കർ ജോഗ് മായ'എന്ന ശാസ്ത്രീയവും നാടോടി ശൈലിയിലും ചിട്ടപ്പെടുത്തിയ ഗുജറാത്തിലെ കച്ച് പ്രദേശത്തെ ചാരൺ സമൂഹത്തിൻറെ ആരാധ്യയായ ജോഗമായ ദേവിയെ കുറിച്ചുള്ള ഒരു നൃത്തശിൽപവും സംഘം അവതരിപ്പിച്ചു.
നൃത്താദ്ധ്യാപികയും മോഹിനിയാട്ടത്തിൽ വിദഗ്ധയും, ഗവേഷകയും, അഭിനേത്രിയും, സംവിധായകയുമാണ് ഐശ്വര്യ വാര്യർ. മുംബൈയിലെയും നവി മുംബൈയിലെയും നിരവധി സാമൂഹ്യ സംസ്ക്കാരിക പ്രവർത്തകർ പരിപാടി കാണുവാനായി എത്തിയിരുന്നു.
കുമാരി ആതിര വിവേക് പിള്ള പരിപാടി നിയന്ത്രിച്ചു