രുചിയും ആരോഗ്യവും ഒന്നിച്ച്:ന്യൂ ബോംബെ കൾച്ചറൽ സെൻ്ററിൻ്റെ ഭക്ഷ്യമേള നാളെ

രുചിയും ആരോഗ്യവും ഒന്നിച്ച് എന്ന സന്ദേശവുമായി കേരളത്തിന്റെ തനതായ രീതിയിൽ വ്യത്യസ്തങ്ങളായ വിഭവങ്ങളുമായാണ് വനിതാ വിഭാഗം വീണ്ടും ഭക്ഷ്യ മേളക്ക് ഒരുങ്ങുന്നത്

author-image
Honey V G
New Update
ndmdmc

നവിമുംബൈ:ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന ഭക്ഷ്യമേള ഓഗസ്റ്റ് 24 ന് നടത്തപ്പെടുന്നു.

nsmsmd

അന്നേ ദിവസം വൈകിട്ട് 6 മണി മുതൽ രാത്രി 10 മണി വരെ കോപ്പർ ഖൈർണയിൽ സെക്ടർ 15 ൽ ഉള്ള ന്യൂബോംബെ കൾച്ചറൽ സെന്ററിലാണ് മേള നടക്കുക.

ndnsms

രുചിയും ആരോഗ്യവും ഒന്നിച്ച് എന്ന സന്ദേശവുമായി കേരളത്തിന്റെ തനതായ രീതിയിൽ വ്യത്യസ്തങ്ങളായ വിഭവങ്ങളുമായാണ് വനിതാ വിഭാഗം വീണ്ടും ഭക്ഷ്യ മേളക്ക് ഒരുങ്ങുന്നത്.

nsnsms

ഭക്ഷ്യവിഭവങ്ങൾ കാണാനും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള രുചിക്കൂട്ടുകളുകൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനും മേളയിൽ അവസര മൊരുക്കുമെന്ന് ഭക്ഷ്യ മേളയുടെ പ്രതിനിധികൾ അറിയിച്ചു.