ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ ഓണാഘോഷം സെപ്റ്റംബർ 28 ന്

ഓണാഘോഷം ഉദ്‌ഘാടനം ചെയ്യുന്നത് നാടക പ്രവർത്തകൻ വിനയൻ കളത്തൂർ ആണ്.

author-image
Honey V G
New Update
jsnsnsn

നവിമുംബൈ:ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ ഓണാഘോഷം സെപ്റ്റംബർ 28 രാവിലെ 10.30 മുതൽ സമാജം ഹാളിൽ വെച്ച് നടത്തപ്പെടുന്നു.

ഓണാഘോഷം ഉദ്‌ഘാടനം ചെയ്യുന്നത് നാടക പ്രവർത്തകനായ വിനയൻ കളത്തൂർ ആണ്.

മുഖ്യ അതിഥികളായി എത്തുന്നത് നാടക പ്രവർത്തകൻ പി ആർ സഞ്ജയ്‌,പ്രമുഖ വ്യവസായി മത്തായി പി വർഗീസ് എന്നിവരുമാണ്.

ആഘോഷത്തിൽ വൈവിധ്യമായ കലാപരിപാടികളും വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും.