/kalakaumudi/media/media_files/2025/08/13/nsnsjskm-2025-08-13-16-26-06.jpg)
നവിമുംബൈ:ന്യൂബോംബെ കൾച്ചറൽ സെൻറർ കുട്ടികൾക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നു.ആഗസ്റ്റ് 16 നും 17 നുമായി നടക്കുന്ന ക്യാമ്പിലെ കുട്ടികളുടെ പ്രായപരിധി എട്ട് വയസ്സുമുതൽ ഇരുപത്തിയഞ്ച് വയസ്സുവരെയാണ്.
ആഗസ്റ്റ് 16 ന് രാവിലെ പത്തു മണിക്ക് രജിസ്ട്രേഷൻ, ആരംഭിക്കും.ക്യാമ്പിന് നേതൃത്വം കൊടുക്കുന്നത് നാടക പ്രവർത്തകരായ വിനയൻ കളത്തൂരും, പി ആർ സഞ്ജയും ആണ്.
കുട്ടികൾക്ക് താമസിക്കാനുള്ള സൗകര്യവും ഭക്ഷണവും സമാജം ഒരുക്കുമെന്നും ദ്വിദിന ക്യാമ്പ് കുട്ടികൾക്ക് ഓർമ്മയിൽ സൂക്ഷിക്കാനുള്ള ഒരനുഭവമായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.