/kalakaumudi/media/media_files/2025/08/17/feyjxjknmm-2025-08-17-18-44-35.jpg)
നവിമുംബൈ:ന്യൂബോംബെ കൾച്ചറൽ സെൻറർ കുട്ടികൾക്കായി സംഘടിപ്പിച്ച"കളിമുറ്റം" ദ്വിദിന ക്യാമ്പ് വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. ഇന്നലെ ആരംഭിച്ച ക്യാമ്പ് ഇന്ന് വൈകുന്നേരമാണ് അവസാനിച്ചത്.
ക്യാമ്പിൽ 35 ഓളം കുട്ടികൾ പങ്കെടുത്തു. ആഗസ്റ്റ് 16 ന് രാവിലെ 11 മണിക്ക് എൻ ബി സി സി ഭാരവാഹികൾ നില വിളക്ക് കൊളുത്തി ക്യാമ്പിന് തുടക്കം കുറിച്ചു.നാടക പ്രവർത്തകരായ വിനയൻ കളത്തൂരും, പി ആർ സഞ്ജയുമാണ് ക്യാമ്പ് നയിച്ചത്.
കുട്ടികൾക്ക് താമസിക്കാനുള്ള സൗകര്യവും ഭക്ഷണവും കൾച്ചറൽ സെന്റർ ഒരുക്കിയിരുന്നു.
അതേസമയം ഇത്തരം ക്യാമ്പുകൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ക്യാമ്പിൽ പങ്കെടുത്ത കുട്ടികളുടെ രക്ഷിതാക്കൾ പറഞ്ഞു.
"ഇത്തരം ക്യാമ്പുകൾ വളരെ ആവശ്യമാണ്, പ്രത്യേകിച്ചും ഇന്നത്തെ കാലത്ത്.ക്യാമ്പിലെ കുട്ടികൾക്ക് ചെയ്യാനായി കൊടുത്ത ഓരോ വിഷയവും വളരെ നന്നായി ചെയ്യുന്നത് കണ്ട് അത്ഭുത പെട്ടു.ഒരുപാട് വ്യത്യസ്തത തോന്നി ഇപ്രാവശ്യത്തെ ക്യാമ്പിൽ.അതിന്റെ ക്രെഡിറ്റ് രണ്ട് അധ്യാപകർക്കു കൂടിയാണ്.പിന്നെ ഇന്നത്തെ കാലത്ത് എല്ലാം അണു കുടുംബങ്ങളാണ്.അതിൽ നിന്നെല്ലാം വ്യത്യാസമായി മറ്റുള്ള കുട്ടികളുമായുള്ള സഹവാസത്തിന് അവസരം ഒരുക്കിയതും വേറിട്ട ഒരനുഭവം തന്നെ.സഭാകമ്പം തീരെ ഇല്ലാതെ മോളൊക്കെ സംസാരിക്കുന്നത് കണ്ടപ്പോൾ അഭിമാനവും സന്തോഷവും തോന്നി.മനോഹരം ആയിരുന്നു ക്യാമ്പ്".ക്യാമ്പിൽ പങ്കെടുത്ത അതുല്യയുടെ അമ്മ ഷിനി പറഞ്ഞു.
"വേറിട്ട ഒരു അനുഭവം ആയിരുന്നു.ഒരുപാട് നല്ല ക്യാമ്പ്.സംസാരിക്കാനുള്ള കഴിവുകൾ വർധിപ്പിക്കാനും ഓരോ സന്ദർഭങ്ങളിൽ എങ്ങനെ ഇടപെടൽ നടത്തണം എന്നുമൊക്കെ ഈ ക്യാമ്പ് കൊണ്ട് കുട്ടികൾ പഠിച്ചിട്ടുണ്ട്.കൂടാതെ അവർക്ക് ആത്മവിശ്വാസം കൂട്ടാനും ഇത് ഉപകരിക്കും.എല്ലാ പ്രായത്തിലുള്ള വരുമായും ഇടപെടാൻ കഴിഞ്ഞതും അവർക്ക് ഗുണകരമായി.ഇത് വളരെ നല്ലൊരു ആശയമായിരുന്നു.സമാജത്തിന് ഇനിയും ഇത്തരം നല്ല പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കട്ടെ". അനന്ത് എന്ന 10 വയസ്സുകാരന്റെ അച്ഛൻ ശ്രീജേഷ് പ്രതികരിച്ചു.