'നിറമുള്ള നിഴലുകൾ':പ്രൊഫ. പറമ്പിൽ ജയകുമാറിന്റെ പുസ്തക പ്രകാശനം നാളെ

ആദ്യപ്രതി ലയൺ കുമാരൻ നായർ സ്വീകരിക്കും.സാഹിത്യകാരി ഡോ.ശശികല പണിക്കർ ഉദ്ഘാടനം ചെയ്യും. രമേശ് കലമ്പോലി അധ്യക്ഷത വഹിക്കും.

author-image
Honey V G
New Update
ndnnnd

മുംബൈ:പ്രൊഫ.പറമ്പിൽ ജയകുമാർ എഴുതി കൊല്ലം സ്ഥിതി പബ്ലിക്കേഷൻസ് പ്രസാധനം ചെയ്ത 'നിറമുള്ള നിഴലുകൾ' പുസ്ത‌കത്തിന്റെ പ്രകാശനം നാളെ രാവിലെ 10ന് ബദലാപുർ രാമഗിരി ആശ്രമത്തിൽ നടത്തപ്പെടുന്നു.

മഠാധിപതി കൃഷ്ണാനന്ദ സരസ്വതി സ്വാമി പ്രകാശനം നിർവഹിക്കും ആദ്യപ്രതി ലയൺ കുമാരൻ നായർ സ്വീകരിക്കും.സാഹിത്യകാരി ഡോ.ശശികല പണിക്കർ ഉദ്ഘാടനം ചെയ്യും. രമേശ് കലമ്പോലി അധ്യക്ഷത വഹിക്കും.

ചടങ്ങിൽ പ്രൊഫ. കെജികെ കുറുപ്പ്,പ്രേംലാൽ,യു.എൻ. ഗോപി നായർ,നിരണം കരുണാകരൻ, മലയാളഭൂമി ശശിധരൻ നായർ, തുടങ്ങിയവർ പങ്കെടുക്കും.