നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻസ്വാതന്ത്ര്യ ദിനാഘവും 36-ാം രക്തദാന ക്യാമ്പും

രാവിലെ 9 മണിക്ക് NMCA പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തുന്നതോടെ പരിപാടികൾ ആരംഭിക്കും.

author-image
Honey V G
New Update
jdfhjhs

നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ ഓഗസ്റ്റ് 15-ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ സ്വാതന്ത്ര്യദിനാഘോഷവും 36-ാം രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നു. അക്ഷര എഡ്യൂക്കേഷണൽ അക്കാദമിയിലാണ് സ്വാതന്ത്ര്യ ദിനാഘോഷവും ക്യാമ്പും നടക്കുക. 

രാവിലെ 9 മണിക്ക് NMCA പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തുന്നതോടെ പരിപാടികൾ ആരംഭിക്കും.

രക്തദാന ക്യാമ്പ് നാസിക് സിവിൽ ആശുപത്രിയുടെ സഹകരണത്തോടെ നടക്കുന്നതെന്ന്. N.M.C.A ജനറൽ സെക്രട്ടറി അനൂപ് പുഷ്പാംഗതൻ പറഞ്ഞു.