നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ ഭാരവാഹികൾ നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തി

നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ് ഗോപാലകൃഷ്ണ പിള്ള, വർക്കിംഗ് പ്രസിഡൻറ് ജയപ്രകാശ് നായർ, ജനറൽ സെക്രട്ടറി അനൂപ് പുഷ്പാംഗതൻ, ട്രഷറർ രാധാകൃഷ്ണൻ പിള്ള എന്നിവരാണ് ഇക്കഴിഞ്ഞ ജൂലൈ 22ന് തിരുവനന്തപുരം NORKA Roots ഹെഡ് ഓഫീസ് സന്ദർശിച്ചത്

author-image
Honey V G
New Update
nsnsnsnn

മുംബൈ:നാസിക്കിലെ പ്രവാസി മലയാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ വിശദമായി അവതരിപ്പിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ ഭാരവാഹികൾ തിരുവനന്തപുരം നോർക്ക റൂട്ട്സ് ഓഫിലെത്തി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളാശ്ശേരിയുമായി കൂടിക്കാഴ്ച നടത്തി.

 NORKA പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഫോമുകൾ അപ്‌ലോഡ് ചെയ്യുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകൾ. പുതിയ NORKA മെഡിക്കൽ ഇൻഷുറൻസ് (Mediclaim) പദ്ധതികളുടെ അപ്‌ഡേറ്റുകളും ലഭ്യതയും കൂടാതെ പ്രവാസി മലയാളികളുടെ ക്ഷേമത്തിനായുള്ള കേരള സർക്കാരിന്റെ പദ്ധതി നടപടികൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.

 നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ് ഗോപാലകൃഷ്ണ പിള്ള, വർക്കിംഗ് പ്രസിഡൻറ് ജയപ്രകാശ് നായർ, ജനറൽ സെക്രട്ടറി അനൂപ് പുഷ്പാംഗതൻ, ട്രഷറർ രാധാകൃഷ്ണൻ പിള്ള എന്നിവരാണ് ഇക്കഴിഞ്ഞ ജൂലൈ 22ന് തിരുവനന്തപുരം NORKA Roots ഹെഡ് ഓഫീസ് സന്ദർശിച്ചത്.

നോർക്ക റൂട്ട്സ് സി ഇ ഓ അജിത് കോളാശ്ശേരിയുമായി ഏകദേശം ഒരു മണിക്കൂർ നീണ്ട ചർച്ചയിൽ നാസിക്കിലെ പ്രവാസി മലയാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ അവതരിപ്പിച്ചു. ഇവയുമായി ബന്ധപ്പെട്ട നിവേദനം അജിത് കോളാശ്ശേരിക്ക് സമർപ്പിച്ചു. ആവശ്യമായ നടപടികൾ ഉറപ്പ് നൽകിയ നോർക്ക റൂട്ട്സ് സി ഇ ഓ NMCA-യുടെ 38-ാം വാർഷിക പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാമെന്നും സമ്മതിച്ചുവെന്ന് സെക്രട്ടറി അനൂപ് പുഷ്പാംഗദൻ അറിയിച്ചു. .