ഹൈഡ്രേഷൻ വിപണിയിൽ ട്രെൻഡ്‌ ആകാൻ "നോ സീക്രട്ട്‌സ്‌"

പുതിയ പരീക്ഷണാത്‌മക ഹൈഡ്രേഷൻ ഉത്‌പന്നങ്ങൾ ഭാവിയിൽ കമ്പനി പുറത്തിറക്കാനും പദ്ധതിയുണ്ട്‌. പ്രവാസ ബസിനസ്‌ ജീവിതത്തിൽ നിന്നും കമ്പനി ഉടമകൾ അറിഞ്ഞും അനുഭവിച്ചും പഠിച്ച പാഠങ്ങളുടെ ചേരുവകൾ ജന്മനാടിനായി സമർപ്പിക്കുന്നതിൻ്റെ പൂർത്തീകരണമാണ്‌ നോ സീക്രട്ട്‌ എന്ന ഉത്‌പന്നമെന്ന്‌ വേണമെങ്കിൽ പറയാം. അതു കൊണ്ട്‌ തന്നെ ഇതിൽ രഹസ്യങ്ങളില്ല. നോ സീക്രട്ട്‌സ്‌ ഉടൻ കൈകളിലേക്കെത്താൻ കാത്തിരിക്കുകയാണ്‌ ഉപഭോക്‌താക്കളും.

author-image
Honey V G
New Update
jdndndnm

മുംബൈ: കഠിനചൂട് അനുഭവപ്പെടുമ്പോൾ ഒരു റിഫ്രഷ്‌മെൻ്റ്‌ ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല. നാരങ്ങാ വെളളം മുതൽ പവർഫുൾ എനർജി ഡ്രിങ്കുകളെ വരെ ആശ്രയിക്കുന്നവർ ധാരാളം. ഇത്തരത്തിൽ 'ഹാർഡ്‌' ആയ സോഫ്‌റ്റ്‌ ഡ്രിങ്കുകൾ ശരീരത്തിനുണ്ടാക്കുന്ന അസ്വസ്ഥതകൾ പിന്നീടാണ്‌ മനുഷ്യർക്ക്‌ അനുഭവിക്കേണ്ടി വരികയെന്നത്‌ അറിയാമെങ്കിലും വിപണിയിൽ മായവും വിഷമയവുമായ ഉത്‌പന്നങ്ങൾ സജീവമാണ്‌. അതിൽ നിന്നെല്ലാം വ്യത്യസ്ഥമാകുകയാണ്‌ വെൽനസ് സ്റ്റാർട്ടപ്പായ 'നോ സീക്രട്ട്‌സ് ' എന്ന എനർജി ഡ്രിങ്ക്‌. ഹൈഡ്രേഷൻ വിപണിയിൽ പുത്തൻ അധ്യായങ്ങളും ആശയങ്ങളുമായി പേര്‌ സൂചിപ്പിക്കുന്നത്‌ പോലെ തന്നെ രഹസ്യക്കൂട്ടുകളില്ലാതെയാണ്‌ ജനങ്ങളിലേക്ക്‌ 'നോ സീക്രട്ട്‌സ് ' എത്തുന്നത്‌. വ്യത്യസ്ഥമായ ഫ്‌ളേവറുകളിലൂടെ ദാഹശമനത്തോടൊപ്പം ആരോഗ്യസംരക്ഷണമാണ്‌ ഈ എനർജി ഡ്രിങ്ക്‌ സമ്മാനിക്കുക. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെൽനസ് സ്റ്റാർട്ടപ്പായ നോ സീക്രട്ട്‌സ് അഞ്ച്‌ ദശലക്ഷം ഡോളർ സമാഹരിച്ചാണ്‌ വിപണി പിടിക്കാൻ ഇറങ്ങുന്നത്‌. ശാസ്ത്രീയമായ രൂപീകരണവും സുസ്ഥിരതയും അടിസ്ഥാനമാക്കി പുതിയ ഹൈഡ്രേഷൻ ബ്രാൻഡ് അവതരിപ്പിക്കാനാണ് ഈ തുക വിനിയോഗിക്കുക. പ്രവാസി സംരംഭകരും മലയാളികളുമായ അബ്ദുൾ സലാം, ജിജുലാൽ ചാലിയത്ത്, നോയൽ പ്രിൻസ് എന്നീ മൂന്ന് യുവ സംരംഭകർ ചേർന്ന് സ്ഥാപിച്ച ഈ കമ്പനി, ഇന്ത്യയിലെ വിപണിയിൽ ചലനങ്ങൾ സൃഷ്‌ടിക്കുമെന്നുറപ്പാണ്‌.

fffhnmm

വിവിധ പഴങ്ങളുടെ സത്ത്‌ മുതൽ നോ ഷുഗർ ശ്രേണികൾ വരെ

 അതിവേഗം വികസിക്കുന്ന ഇന്ത്യയിലെ ശീതളപാനീയ വിപണിയും ജീവിതശൈലീ മാറ്റങ്ങളുമെല്ലാം മുന്നിൽ കണ്ടാണ്‌ നോ സീക്രട്ട്‌സിൻ്റെ കടന്നു വരവ്‌. പഞ്ചസാര അടങ്ങിയ പരമ്പരാഗത സ്പോർട്സ് പാനീയങ്ങളിൽ നിന്ന് വ്യത്യസ്തമായി, നോ സീക്രട്ട്‌സിന്റെ ഉൽപ്പന്നങ്ങളിൽ നോ ഷുഗർ ഫ്‌ളേവറുൾപ്പെടെ വിവിധ ഫ്രൂട്ടുകളുടെ കൂട്ടുകൾ ഈ ഡ്രിങ്കിനെ ജനപ്രിയമാക്കുമെന്നുറപ്പാണ്‌. വിറ്റാമിൻ സി, ബി-കോംപ്ലക്സ്, സിങ്ക് എന്നിവയാൽ ഇവ സമ്പുഷ്ടമായ നോ സീക്രട്ടിൽ അത്‌ലറ്റുകൾക്കും സാധാരണ ഉപഭോക്താക്കൾക്കും വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഇലക്ട്രോലൈറ്റ് ബ്ലെൻഡുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം, ക്ലോറൈഡ്, ഫോസ്ഫേറ്റ് തുടങ്ങിയ അവശ്യ ധാതുക്കൾ ഈ ഇലക്ട്രോലൈറ്റ് മിശ്രിതങ്ങളിൽ അടങ്ങിയിട്ടുളളത്‌ മറ്റു ഡ്രിങ്ക്‌സുകളിൽ നിന്നും ഈ ഉത്‌പന്നത്തെ വേറിട്ട്‌ നിർത്തുന്നു.കൃത്രിമ ചേരുവകളുടെയും ഇതര കെമിക്കലുകളുടെയും സാന്നിദ്ധ്യം ഇല്ലെന്നും പോഷകാഹാര ഘടകങ്ങളുടെ ലഭ്യത ഉണ്ടെന്നും ഉറപ്പ്‌ വരുത്താൻ മൈക്രോകെം ലാബ് വഴിയുള്ള തേർഡ്-പാർട്ടി പരിശോധനകൾ കമ്പനി നിരന്തരമായി നടത്തുന്നുമെന്നതിനാൽ വിശ്വാസ്യതയും ഏറും.

mdnddmm

സാമൂഹ്യപ്രതിബദ്ധതയുടെ ചേരുവകളും

സാമൂഹ്യക്ഷേമം ഉറപ്പാക്കിയ കമ്പനിയുടെ ഈ ഉത്‌പന്നം ഡ്രൈ-മിക്സിംഗ് വിദ്യകൾ, ക്ലോസ്ഡ്-ലൂപ്പ് വാട്ടർ സിസ്റ്റങ്ങൾ, കാര്യക്ഷമമായ ശുചീകരണ പ്രക്രിയകൾ എന്നിവ ഉപയോഗിച്ചാണ്‌ നിർമ്മിക്കുന്നത്‌. ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതിനൊപ്പം പാരിസ്ഥിതിക ആഘാതം ലഘൂകരിക്കാനും സഹായിക്കുമെന്ന്‌ കമ്പനി വക്‌താക്കൾ പറയുന്നു.പാക്കേജിംഗിൽ, പുനരുപയോഗിക്കാവുന്നതും കുറഞ്ഞ മാലിന്യം ഉണ്ടാക്കുന്നതുമായ വസ്തുക്കളിലേക്ക് മാറാൻ കമ്പനിക്ക്‌ പദ്ധതിയുണ്ട്‌. .ഉപഭോക്താക്കൾക്കപ്പുറം വിശാലമായ സാമൂഹിക സ്വാധീനം ഉറപ്പാക്കുന്നതിനായി, സ്കൂളുകളിൽ ഹൈഡ്രേഷൻ വിദ്യാഭ്യാസം നൽകാനും ജോലിസ്ഥലങ്ങളിൽ പൈലറ്റ് പ്രോജക്റ്റുകൾ നടപ്പിലാക്കാനും കമ്പനി ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി.

msmsmmm

രഹസ്യങ്ങളില്ലാതെ ഡ്രിങ്ക്‌ ഉടൻ വിപണിയിൽ 

പുതിയ പരീക്ഷണാത്‌മക ഹൈഡ്രേഷൻ ഉത്‌പന്നങ്ങൾ ഭാവിയിൽ കമ്പനി പുറത്തിറക്കാനും പദ്ധതിയുണ്ട്‌. പ്രവാസ ബസിനസ്‌ ജീവിതത്തിൽ നിന്നും കമ്പനി ഉടമകൾ അറിഞ്ഞും അനുഭവിച്ചും പഠിച്ച പാഠങ്ങളുടെ ചേരുവകൾ ജന്മനാടിനായി സമർപ്പിക്കുന്നതിൻ്റെ പൂർത്തീകരണമാണ്‌ നോ സീക്രട്ട്‌ എന്ന ഉത്‌പന്നമെന്ന്‌ വേണമെങ്കിൽ പറയാം. അതു കൊണ്ട്‌ തന്നെ ഇതിൽ രഹസ്യങ്ങളില്ല. നോ സീക്രട്ട്‌സ്‌ ഉടൻ കൈകളിലേക്കെത്താൻ കാത്തിരിക്കുകയാണ്‌ ഉപഭോക്‌താക്കളും.