/kalakaumudi/media/media_files/2025/10/23/nenen-2025-10-23-11-10-05.jpg)
നവിമുംബൈ: നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം നോർക്ക പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ഒക്ടോബർ 16, 17 തിയ്യതികളിൽ എൻ ബി കെ എസ് കോംപ്ലക്സിൽ വിശകലന യോഗവും രജിസ്ട്രേഷനും നടത്തി.
സമാജം വൈസ് പ്രസിഡൻ്റ് കെ ടി നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജന സെക്രട്ടറി പ്രകാശ് കാട്ടാക്കട സ്വാഗതം പറഞ്ഞു.
/filters:format(webp)/kalakaumudi/media/media_files/2025/10/23/jrnenne-2025-10-23-11-11-02.jpg)
നോർക്ക ഡവലപ്പ്മെൻ്റ് ഓഫീസിർ എസ് റഫീഖ് പ്രവാസി മലയാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ–അപകട ഇൻഷുറൻസ്, ക്ഷേമപദ്ധതികൾ, നോർക്ക ഐഡി കാർഡ് രജിസ്ട്രേഷൻ തുടങ്ങിയ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
/filters:format(webp)/kalakaumudi/media/media_files/2025/10/23/nejnen-2025-10-23-11-11-26.jpg)
നെരൂൾ സമാജത്തിൻ്റെ അംഗങ്ങൾക്കും പ്രാന്ത പ്രദേശങ്ങളിലുള്ള അംഗങ്ങളുൾക്കും വേദിയിൽ നോർക്ക കാർഡ് രാജിസ്ട്രേഷനും, പുതുക്കാനും വേണ്ട സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
