/kalakaumudi/media/media_files/2025/10/04/ggjfhj-2025-10-04-11-59-33.jpg)
മുംബൈ: നോർക്ക റൂട്ട്സിന്റെ പ്രവാസികൾക്കായുള്ള പദ്ധതിയായ നോർക്ക കെയർ, നോർക്ക ഐഡി കാർഡ് എന്നിവയുടെ ബോധവൽക്കരണ ക്യാമ്പ് ഒക്ടോബർ 2 വ്യാഴാഴ്ച പാൽഘർ അയ്യപ്പക്ഷേത്രത്തിൽ നടന്നു.
കൈരളി സമാജവും, അയ്യപ്പ സേവാ സമിതിയും സംയുക്തമായി ഫെയ്മയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടന്നത്. ഫെയ്മ മഹാരാഷ്ട്ര മുംബൈ സോൺ ജോ: കൺവീനറും സ്റ്റേറ്റ് കമ്മിറ്റി അംഗവുമായ രോഷ്‌നി അനിൽകുമാർ സ്വാഗത പ്രസഗം ആശംസിച്ചു.പ്രസ്തുത യോഗത്തിൽ ഫെയ്മ മഹാരാഷ്ട്ര ജനറൽ സെക്രട്ടറി അശോകൻ പി പി, ഫെയ്മ മഹാരാഷ്ട്ര വൈസ് പ്രസിഡന്റ് അനു ബി നായർ, ഫെയ്മ മഹാരാഷ്ട്ര മുംബൈ സോൺ ചെയർമാൻ, സംസ്ഥാന കമ്മിറ്റി അംഗം ശിവപ്രസാദ് കെ നായർ, ഫെയ്മ മഹാരാഷ്ട്ര മുംബൈ സോൺ ജോ: കൺവീനർ സംസ്ഥാന കമ്മിറ്റി അംഗം രോഷ്നി അനിൽകുമാർ കൈരളി സമാജം പ്രസിഡന്റ് ബിബീഷ് നായർ കൈരളി സമാജം സെക്രട്ടറി ഷാജി കുമാർ നായർ, ശ്രീ അയ്യപ്പ സേവാ സമിതി പ്രസിഡന്റ് മണി കെ, ശ്രീ അയ്യപ്പ സേവാ സമിതി സെക്രട്ടറി അനിൽകുമാർ കെ കെ എന്നിവരുടെ നേതൃത്വത്തിൽ നോർക്ക ഐഡി കാർഡ്, നോർക്ക കെയർ തുടങ്ങിയ പദ്ധതികളെ കുറിച്ച് സംസാരിക്കുകയും ചർച്ചകൾ നടത്തുകയും യോഗത്തിൽ പങ്കെടുത്തവരുടെ സംശയത്തിനുള്ള മറുപടി നൽകുകയും ചെയ്തു.
നോർക്കാ ഹെഡ് ഓഫീസ് സെക്ഷൻ ഓഫീസർ രമണി കെ നോർക്ക കെയർ പോളിസിയെ കുറിച്ച് ഓൺലൈനിലൂടെ വിശദീകരണം നൽകി. യോഗത്തിൽ കൈരളി സമാജം പ്രസിഡന്റ് ബിബീഷ് നായർ നന്ദി പറഞ്ഞു.