/kalakaumudi/media/media_files/2025/10/13/nfndndn-2025-10-13-20-40-33.jpg)
നവിമുംബൈ: ന്യൂ ബോംബെ കേരളീയ സമാജം നെരൂളിൻ്റെ ആഭിമുഖ്യത്തിൽ പ്രവാസി മലയാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന ആരോഗ്യ- അപകട ഇൻഷുറൻസ്, ക്ഷേമ പദ്ധതികൾ, നോർക്ക ഐഡി കാർഡ്, പ്രവാസി രജിസ്ട്രേഷൻ ക്യാമ്പയിനുകൾ തുടങ്ങിയ പ്രവർത്തനങ്ങളെ കുറിച്ച് ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഈ പദ്ധതിയുടെ ഭാഗമായി വിശദാംശങ്ങൾ പങ്കുവെക്കുന്നതിനായി നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ എസ് റഫീഖ് കൂടാതെ മറ്റ് നോർക്ക പ്രതിനിധികളും പദ്ധതിയക്കുറിച്ച് വിശദീകരിക്കും. ഒക്ടോബർ 16, 17 തീയ്യതികളിലാണ് വൈകുന്നേരം 5 മണിമുതൽ 10 വരെ എൻ ബി കെ എസ് കോംപ്ലക്സ്, (സെക്ടർ-5, നെരൂൾ ഈസ്റ്റ്) ഇൽ ക്യാമ്പ് നടക്കുക.
അംഗങ്ങളുടെ സൗകര്യാർത്ഥം സമയപരിധി കണക്കിലെടുത്ത് സമാജം സാങ്കേതിക സംവിധാനങ്ങളും യുവതി യുവാക്കളുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്.
2025 ഒക്ടോബർ 22 വരെയാണ് പദ്ധതിയിൽ അംഗമാകാൻ കഴിയുകയെന്ന് കൺവീനർ കെ.ടി.നായർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി പ്രകാശ് കാട്ടാക്കട 9702433394 / കെ.ടി.നായർ 9819727850