/kalakaumudi/media/media_files/2025/10/10/img_20251010_165841-2025-10-10-16-59-10.jpg)
നാസിക്: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ മറുനാടൻ മലയാളി അസ്സോസിയേഷൻസ് -ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയും നാസിക്ക് മലയാളി കൾച്ചറൽ അസോസിയേഷനും (NMCA) സംയുക്തമായി സംഘടിപ്പിക്കുന്ന നോർക്ക റൂട്ട്സ് ക്ഷേമ പദ്ധതികളുടെ വിശകലനയോഗം ഒക്ടോബർ 11 ന് നാസിക്കിൽ നടത്തപ്പെടുന്നു.
ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ന്യൂ നാസിക് , സിഡ്കോ, ശ്രീതേജ് ഗാർഡൻ,സിമ്പോസിസ് കോളേജിനു സമീപം നടക്കുന്ന യോഗം നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളാശ്ശേരി ഉദ്ഘാടനം ചെയ്യും.
ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡൻറ് ജയപ്രകാശ് നായർ അധ്യക്ഷനാകുന്ന യോഗത്തിൽ, NMCA ജനറൽ സെക്രട്ടറി അനൂപ് പുഷ്പാംഗദൻ സ്വാഗതം ആശംസിക്കും. NMCA പ്രസിഡൻറ് ഗോകുലം ഗോപാലകൃഷ്ണപിള്ള, ഫെയ്മ ഉപദേശക സമിതി വൈസ് ചെയർമാൻ രവീന്ദ്രൻ നായർ, വൈസ് പ്രസിഡൻറ് അനു ബി. നായർ, ട്രഷറർ ഉണ്ണി വി. ജോർജ്ജ്, നാസിക് സോൺ ചെയർമാൻ ഷാജി വർഗീസ്, മുംബൈ സോൺ ചെയർമാൻ ശിവപ്രസാദ് കെ. നായർ, സീനിയർ സിറ്റിസൺ ക്ലബ് ചീഫ് കോർഡിനേറ്റർ രമേശ് അമ്പലപ്പുഴ, ജോയിന്റ് ട്രഷറർ പ്രദീപ് മേനോൻ എന്നിവർ ആശംസ പ്രസംഗം നടത്തും.
ഫെയ്മ മഹാരാഷ്ടയുടെ വിവിധ ജില്ലകളിലെ അംഗ സംഘടന നേതാക്കൾ പങ്കെടുക്കുന്നു.
പ്രവാസി മലയാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ–അപകട ഇൻഷുറൻസ്, ക്ഷേമപദ്ധതികൾ, നോർക്ക ഐഡി കാർഡ്, പ്രവാസി രജിസ്ട്രേഷൻ ക്യാമ്പയിനുകൾ തുടങ്ങിയ പ്രവർത്തനങ്ങളെക്കുറിച്ച് ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ മുംബൈ, പൂനെ, നാസിക്, കൊങ്കൺ, മറാത്തവാഡ, നാഗ്പൂർ, അമരാവതി എന്നീ ഏഴ് സോണുകളിലായി ഉൾപ്പെട്ട 36 ജില്ലകളിലെ ഫെയ്മ അംഗ സംഘടനാ ഭാരവാഹികൾ പ്രവർത്തനറിപ്പോർട്ടുകൾ അവതരിപ്പിക്കും.
തുടർന്ന് നടക്കുന്ന ചോദ്യോത്തര സെഷനിൽ രമേശ് അമ്പലപ്പുഴ മോഡറേറ്ററായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ജയപ്രകാശ് നായർ സംസ്ഥാന പ്രസിഡൻ്റ് ഫെയ്മ മഹാരാഷ്ട്ര 9881300591
പി.പി അശോകൻ സംസ്ഥാന ജനറൽ സെക്രട്ടറി ഫെയ്മ മഹാരാഷ്ട്ര 9594950070
ഗോകുലം ഗോപാലകൃഷ്ണപിള്ള പ്രസിഡൻ്റ് നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ 9130002199
അനൂപ് പുഷ്പാംഗദൻ ജനറൽ സെക്രട്ടറി നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ 9922249027