നാസിക്കിൽ നോർക്ക റൂട്ട്‌സ്–നോർക്ക കെയർ ബോധവൽക്കരണ കാമ്പയിൻ നടത്തി

author-image
Honey V G
New Update
ndndn

നാസിക്: നാസിക്ക് എസ്എൻഡിപി യൂണിറ്റ് ഓണാഘോഷവും കൾച്ചറൽ പ്രോഗ്രാമും സെപ്റ്റംബർ 20 ന് ആണ് നടന്നത്.

അഡ്വ. ഇ. എസ്. അശോകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്എൻഡിപി സെക്രട്ടറി കെ. പി. അശോകൻ സ്വാഗതം പറഞ്ഞു. റവ. ഫാ. മാർട്ടിൻ കൊമ്പറ ഉദ്ഘാടനം നിർവഹിച്ചു. ട്രഷറർ ഗിരിശ് ശേഖരൻ, മനോജ്‌ പാനൂർ എന്നിവർ ആശംസകൾ നേർന്നു.

nndnsn

എസ്എൻഡിപി നാസിക്കുമായി സഹകരിച്ച് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ് (FAIMA) സംഘടിപ്പിച്ച ബോധവൽക്കരണ കാമ്പയിനിൽ നോർക്ക കെയർ ഹെൽത്ത് ഇൻഷുറൻസ്, പ്രവാസി ഐഡി കാർഡ് രജിസ്ട്രേഷൻ തുടങ്ങിയ വിഷയങ്ങൾ പ്രധാനം ചെയ്തു. 

ഫെയ്മ സംസ്ഥാന കമ്മിറ്റി ട്രഷറർ ഉണ്ണി വി. ജോർജ് നോർക്ക റൂട്ട്‌സിന്റെ വിവിധ പദ്ധതികൾ — നോർക്ക കെയർ ഹെൽത്ത് ഇൻഷുറൻസ്, പ്രവാസി ഐഡി കാർഡ്, പെൻഷൻ സ്കീം, പ്രവാസി മലയാളികൾക്കുള്ള മറ്റു ക്ഷേമാനുകൂല്യങ്ങൾ — സംബന്ധിച്ച് യോഗത്തിൽ വിശദീകരിച്ചു.

mmdmdm

പരിപാടിയിൽ എൻഎംസിഎ പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി അനൂപ് പുഷ്പാംഗദൻ, വൈസ് പ്രസിഡന്റ് വിശ്വനാഥൻ പിള്ള, ജോയിന്റ് ട്രഷറർ രാജേഷ് കുറുപ്പ്, കൺവീനർ ഗിരീശൻ നായർ, ജി. കെ. ശശികുമാർ ഫെയ്മ നാസിക് സോണൽ കൺവീനർ, ശശിധരൻ നായർ ഫെയ്മ സീനിയർ സിറ്റിസൺസ് ക്ലബ് ചെയർമാൻ, വേണുഗോപാൽ മേനോൻ കമ്മിറ്റി അംഗം ജി. വേണുഗോപാൽ ഫെയ്മ സംസ്ഥാന കമ്മിറ്റി അംഗം വിനീത പിള്ള എന്നിവരും എൻ എസ് എസ് മുൻ പ്രസിഡന്റ് നാരായണ പണിക്കർ, സെക്രട്ടറി പ്രശാന്ത് നായർ കെ. എസ്. എസ്. ഭാരവാഹികളായ രഞ്ജിത്ത് നായർ, കെ. പി. കോശി, ജി. എം. നായർ തുടങ്ങി മറ്റ്‌ പ്രമുഖരും പങ്കെടുക്കുകയുണ്ടായി.

എസ് എൻ ഡി പി പ്രസിഡന്റ് സഹദേവൻ നന്ദിപറഞ്ഞുകൊണ്ട് യോഗം അവസാനിപ്പിച്ചു.

പ്രവാസി മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും നോർക്ക റൂട്ട്‌സിലൂടെ ലഭ്യമായ ക്ഷേമസൗകര്യങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിൽ ഈ ക്യാമ്പയിൻ വളരെയധികം സഹായകരമായതായി ഭാരവാഹികൾ പറഞ്ഞു.