/kalakaumudi/media/media_files/2025/08/24/ksksjsm-2025-08-24-21-05-36.jpg)
റായ്ഗഡ്:റായ്ഗഡ് ജില്ലയിലെ പെൻ മലയാളി സമാജവും കുടുംബശ്രീ യൂണിറ്റുകളായ തനിമ, തേജസ്സ്, ചൈതന്യയും സംയുക്തമായി സംഘടിപ്പിച്ച നോർക്ക റൂട്ട്സ് പ്രവാസി ഐ ഡി/ അപകട ഇൻഷുറൻസ് കാർഡ്, കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് നടപ്പാക്കുന്ന പ്രവാസി ക്ഷേമനിധി പെൻഷൻ പദ്ധതിയുടേയും അംഗത്വ രജിസ്ട്രേഷൻ ക്യാമ്പയിൻ ഇന്ന് 3 മണി മുതൽ 6 മണിവരെ പെൻ മലയാളി സമാജം ഓഫീസ് സമുച്ചയത്തിൽ(പെൻ മാഡാ കോളനി വാചനാലയം) വെച്ച് നടന്നു.
/filters:format(webp)/kalakaumudi/media/media_files/2025/08/24/ndnssn-2025-08-24-21-06-51.jpg)
പെൻ മലയാളി സമാജം പ്രസിഡന്റ് C.K.ഷിബുകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സമാജം സെക്രട്ടറി വി. സഹദേവൻ സ്വാഗതം ആശംസിച്ചു മുംബൈയിലെ നോർക്ക റൂട്ട്സ് ഡവലപ്പ്മെൻറ്റ് ഓഫീസറായ S.റഫീക്ക് ഉത്ഘാടനം ചെയ്ത ചടങ്ങിൽ കൊങ്കൺ മലയാളി ഫെഡറേഷൻ(KMF) ജനറൽ സെക്രട്ടറി K.T.രാമകൃഷ്ണനും , മലയാളം മിഷൻ മുംബൈ ചാപ്റ്റർ കൊങ്കൺ മേഖലാ പ്രസിഡന്റ് സാം വർഗ്ഗീസ് ഓതറയും ആശംസകൾ നേർന്ന് സംസാരിച്ചു പ്രവാസി ക്ഷേമ പെൻഷൻ പദ്ധതിയെ പറ്റിയുളള വിശദീകരണവും സംശയ നിവാരണവും കൊങ്കൺ യാത്രാവേദി ഹെല്പ് ഡെസ്ക്ക് കോർഡിനേറ്റർ കെ. വൈ.സുധീർ നിർവഹിച്ചു ദീപാ ജ്യോതിഷ് (സെക്രട്ടറി, സ്വയം സഹായത മഹിളാ ബച്ചത് ഗട്ട് പെൺ) കൃതജ്ഞത രേഖപ്പെടുത്തി
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
