/kalakaumudi/media/media_files/2025/08/18/jekdnxnn-2025-08-18-18-58-53.jpg)
റായ്ഗഡ്:റായ്ഗഡ് ജില്ലയിലെ പെൻ മലയാളി സമാജവും,കുടുംബശ്രീ യൂണിറ്റുകളായ തനിമ, തേജസ്സ്, ചൈതന്യയും സംയുക്തമായി സംഘടിപ്പിക്കുന്ന നോർക്ക റൂട്ട്സ് പ്രവാസി ഐ ഡി/ അപകട ഇൻഷുറൻസ് കാർഡ്,കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് നടപ്പാക്കുന്ന പ്രവാസി ക്ഷേമനിധി പെൻഷൻ പദ്ധതിയുടേയും അംഗത്വ രജിസ്ട്രേഷൻ ക്യാമ്പയിൻ ഈ മാസം 24 ന് ഞായറാഴ്ച ഉച്ചക്ക് 2.30 മുതൽ പെൻ മലയാളി സമാജം ഓഫീസ് സമുച്ചയത്തിൽ(പെൻ മാഡാ കോളനി വാചനാലയം) വെച്ച് നടക്കുന്നു.
പെൻ മലയാളി സമാജം പ്രസിഡന്റ് C.K.ഷിബുകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സമാജം സെക്രട്ടറി വി. സഹദേവൻ സ്വാഗതം ആശംസിക്കും.
മുംബൈയിലെ നോർക്ക റൂട്ട്സ് ഡവലപ്പ്മെൻറ്റ് ഓഫീസറായ S.റഫീക്ക് ഉത്ഘാടനം ചെയ്യുന്ന ചടങ്ങിൽ കൊങ്കൺ മലയാളി ഫെഡറേഷൻ(KMF) ജനറൽ സെക്രട്ടറി K.T.രാമകൃഷ്ണനും , മലയാളം മിഷൻ മുംബൈ ചാപ്റ്റർ കൊങ്കൺ മേഖലാ പ്രസിഡന്റ് സാം വർഗ്ഗീസ് ഓതറയും ആശംസ പ്രസംഗം നടത്തും. പ്രവാസി ക്ഷേമ പെൻഷൻ പദ്ധതിയെ പറ്റിയുളള വിശദീകരണവും സംശയ നിവാരണവും ഡെമോൺസ്ട്രേഷനും കൊങ്കൺ യാത്രാവേദി ഹെല്പ് ഡെസ്ക്ക് കോർഡിനേറ്റർ കെ. വൈ.സുധീർ നിർവഹിക്കും.
ദീപാ ജ്യോതിഷ് (സെക്രട്ടറി, ചൈതന്യ സഹായത മഹിളാ ബച്ചത് ഗട്ട് പെൺ) കൃതജ്ഞത രേഖപ്പെടുത്തും.
പെൻ താലൂക്കിലെ മുഴുവൻ മലയാളി സുഹൃത്തുക്കളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും നോർക്ക റൂട്ട്സ് അപേക്ഷ ഫോമുകൾ പെൻ മലയാളി സമാജം ഓഫീസിൽ നിന്നും പൂരിപ്പിച്ച് ഫോട്ടോയും മഹാരാഷ്ട്രയിലെ താമസവും, വയസ്സും തെളിയിക്കുന്ന സ്വയം സാക്ഷ്യ പ്പെടുത്തിയ രേഖകളും 3 വർഷത്തേക്കുളള നോർക്ക അപകട ഇൻഷുറൻസ് പ്രീമിയം തുകയായ ₹408/_ രൂപയുമായി കൃത്യസമയത്ത് നോർക്ക രജിസ്ട്രേഷൻ ക്യാമ്പയനിൽ പങ്കെടുക്കണമെന്നു ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക C.K.ഷിബുകുമാർ ( പ്രസിഡന്റ്) ഫോൺ 70668 95197 പെൻ മലയാളി സമാജം വി.സഹദേവൻ (സെക്രട്ടറി) ഫോൺ 88050 22864 ജിജിമോൻ കരുണാകരൻ ( ഖജാൻജി) ഫോൺ 91584 16603