/kalakaumudi/media/media_files/2025/07/10/norkkalcmvk-2025-07-10-08-36-10.jpg)
മുംബൈ : നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന 2025-ലെ “പ്രവാസി ഐ.ഡി. കാർഡ് പ്രചരണമാസം” നടക്കുന്നതിന്റെ ഭാഗമായി, ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ സംഘടിപ്പിക്കുന്ന നോർക്ക പ്രവാസി ഇൻഷുറൻസ് കാർഡ് അംഗത്വ ക്യാമ്പ് ജൂലൈ 13 ഞായറാഴ്ച രാവിലെ 11.00 മണി മുതൽ ജോഗേശ്വരി മലയാളി വെൽഫെയർ അസോസിയേഷൻ ഓഫീസിൽ വച്ച് നടക്കും.
യോഗത്തിൽ നോർക്കാ ഉദ്യോഗസ്ഥർ പങ്കെടുക്കും. മഹാരാഷ്ട്രയിലെ 36 ജില്ലകളിലുമുള്ള പ്രവാസി മലയാളികൾക്ക്, കേന്ദ്ര സർക്കാർ, മഹാരാഷ്ട്ര സർക്കാർ, കേരള സർക്കാർ എന്നിവയുടെ വിവിധ പദ്ധതികളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തുവാൻ ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷന്റെ (ഫെയ്മ മഹാരാഷ്ട്ര) നേതൃത്വത്തിൽ, മേഖലാതലത്തിലെ മലയാളി സംഘടനാ പ്രതിനിധികളുമായി ചേർന്ന് സമാന ക്യാമ്പുകൾ വ്യാപകമായി നടന്നു കൊണ്ടിരിക്കുന്നു.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക : മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് സുനിൽ കുമാർ 9967646057, സെക്രട്ടറി രഞ്ജിനി സന്തോഷ് നായർ 9869486382, ട്രഷറർ ശ്രീജ സുനിൽ കപ്പാച്ചേരി 9987676164 മുംബൈ കോഡിനേറ്റർ ഉഷാ തമ്പി ജോൺ 8108631985 ഫെയ്മ മഹാരാഷ്ട്ര റയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി ശിവപ്രസാദ് കെ നായർ 97699 82960 ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ പ്രസിഡന്റ് ഉണ്ണി വി ജോർജ് 9422267277, സെക്രട്ടറി ബാലൻ പണിക്കർ 9322265976.