മഹാരാഷ്ട മാത്രമല്ല, ഇന്ത്യ മുഴുവൻ ഞങ്ങൾ പതാക ഉയർത്തും:AIMIM

ഇംതിയാസ് ജലീലിന്റെ പരാമർശത്തെ തുടർന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ വിമർശനവുമായി രംഗത്തെത്തി. ഇത് സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നതാണെന്നായിരുന്നു അവരുടെ ആരോപണം

author-image
Honey V G
New Update
mdndndmn

മുംബൈ:  AIMIM പാർട്ടിയുടെ വക്താവായ വാറിസ് പാഥാൻ, പാർട്ടിയുടെ ലക്ഷ്യം മഹാരാഷ്ട്രയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും AIMIMയെ വ്യാപിപ്പിക്കുകയാണ് ഉദ്ദേശമെന്നും വ്യക്തമാക്കി.

AIMIM നേതാവ് ഇംതിയാസ് ജലീൽ നടത്തിയ “മഹാരാഷ്ടം ഹരിതമാക്കും” എന്ന പരാമർശത്തെ തുടർന്നുണ്ടായ വിവാദങ്ങളിലാണ് പഥാന്റെ പ്രതികരണം. “ഞങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയാണ്. ഒരു പാർട്ടിയുടെ പതാക ഇന്ത്യയിലുടനീളം ഉയരണമെന്ന ആഗ്രഹത്തിൽ തെറ്റൊന്നുമില്ല. ഇന്ത്യൻ ഭരണഘടന എല്ലാ പാർട്ടികൾക്കും രാജ്യത്ത് പ്രവർത്തിക്കാനുള്ള അവകാശം നൽകുന്നു.”പഥാൻ പറഞ്ഞു.

ഹരിത പതാകയെ ചിലർ മതചിഹ്നമായി ചിത്രീകരിക്കുന്നതിനെ പഥാൻ തള്ളി. ഹരിത നിറം AIMIMയുടെ ഔദ്യോഗിക പാർട്ടി നിറമാണെന്നും, അതിന് മതപരമായ അർത്ഥം ചേർക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

AIMIM ജനാധിപത്യവും നിയമപരവുമായ മാർഗങ്ങളിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്നും, ബലംപ്രയോഗമോ ഭീഷണിയോ പാർട്ടിയുടെ വഴിയല്ലെന്നും പഥാൻ വ്യക്തമാക്കി.

ഇംതിയാസ് ജലീലിന്റെ പരാമർശത്തെ തുടർന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ വിമർശനവുമായി രംഗത്തെത്തി. ഇത് സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നതാണെന്നായിരുന്നു അവരുടെ ആരോപണം.

അതേസമയം തങ്ങളുടെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ്, ലക്ഷ്യം ജനാധിപത്യപരമായ രാഷ്ട്രീയ വ്യാപനമാത്രമാണെന്നും ഈ വിമർശനങ്ങൾക്ക് മറുപടിയായി AIMIM നേതാക്കൾ പറഞ്ഞു