/kalakaumudi/media/media_files/2025/07/14/kakaksksk-2025-07-14-20-20-31.jpg)
മുംബൈ:ജൂൺ 12-ന് നടന്ന എയർ ഇന്ത്യ AI 717 വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാസ് കുമാർ രമേശ് നേരിടുന്ന മാനസിക പ്രശ്നങ്ങൾക്ക് മനഃശാസ്ത്രജ്ഞന്റെ സഹായം തേടിയതായി അടുത്ത ബന്ധുക്കൾ അറിയിച്ചു.
അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പോയ ബോയിംഗ് 787 ഡ്രീംലൈനർ പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ തകർന്നപ്പോൾ ജീവനോടെ രക്ഷപ്പെട്ട ഏക വ്യക്തി ഗുജറാത്തിൽ ജനിച്ച ബ്രിട്ടീഷ് പൗരനായ വിശ്വാസ് ആയിരുന്നു.
എന്നാൽ അതേ വിമാനത്തിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ സഹോദരൻ 241 പേരോടൊപ്പം മരിച്ചിരുന്നു.
ദാരുണമായ ഈ അപകടത്തിൽ, വിമാനം ഒരു മെഡിക്കൽ കോളേജിന്റെ കാന്റീനിൽ ഇടിച്ചതിനെ തുടർന്ന് അവിടെ ഉണ്ടായിരുന്ന 19 പേരും കൊല്ലപ്പെട്ടിരുന്നു.
അപകടസ്ഥലത്തിന്റെ ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ അത്ഭുതകരമായ രക്ഷപ്പെടൽ, സഹോദരന്റെ മരണം എന്നീ ഓർമ്മകൾ ഇപ്പോഴും വിശ്വാസിനെ വേട്ടയാടുന്നുണ്ടെന്ന് വിശ്വാസിന്റെ മറ്റൊരു അടുത്ത സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. "വിദേശത്ത് താമസിക്കുന്ന ഞങ്ങളുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ വിശ്വാസിന്റെ വിവരങ്ങൾ അന്വേഷിക്കാന്‍ ഞങ്ങളെ വിളിക്കുന്നുണ്ട്. പക്ഷേ വിശ്വാസ് ആരോടും സംസാരിക്കുന്നില്ല. അപകടത്തിന്റെയും സഹോദരന്റെ മരണത്തിന്റെയും മാനസിക ആഘാതത്തില്‍ നിന്ന് ഇതുവരെ മുക്തനായിട്ടില്ല. അര്‍ദ്ധരാത്രിയില്‍ രമേശ് ഇപ്പോഴും ഞെട്ടി ഉണരുന്നു, ഉറക്കം കിട്ടുന്നില്ല.വീണ്ടും ഉറങ്ങാന്‍ പ്രയാസപ്പെടുന്നു. പരിഹാരം കണ്ടെത്തുന്നതിനായി രണ്ട് ദിവസം മുമ്പ് ഞങ്ങള്‍ അദ്ദേഹത്തെ ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്തേക്ക് കൊണ്ടുപോയി. ചികിത്സ ആരംഭിച്ചിട്ടുണ്ട്. ലണ്ടനിലേക്ക് മടങ്ങാന്‍ ഇതുവരെ ഒരു പദ്ധതിയും തയ്യാറാക്കിയിട്ടില്ല," അടുത്ത ബന്ധു സണ്ണി പറഞ്ഞു.