/kalakaumudi/media/media_files/2025/07/28/nsnsmsm-2025-07-28-21-39-19.jpg)
മുംബൈ:ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെയാണ് കോൺഗ്രസ് നേതാവും എ ഐ സി സി ജോയിന്റ് സെക്രട്ടറിയും പാർട്ടി വക്താവുമായ അഡ്വ:മാത്യു ആന്റണിയുടെ പ്രതികരണം പുറത്ത് വന്നത്.
"ഇതൊരു ഒറ്റപെട്ട സംഭവമല്ലെന്നും വളരെ ആസൂത്രിതമാണിതെന്നും കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്യുക വഴി ആ നാട്ടിലെ ക്രിസ്ത്യൻ സമൂഹത്തിൽ അല്ലെങ്കിൽ മിഷനറി സമൂഹത്തിൽ ഒരു ഭയം ഉണ്ടാക്കുക, ഇതാണ് ഉദ്ദേശമെന്നും "അഡ്വ മാത്യു ആന്റണി പറഞ്ഞു.
മത പരിവർത്തനം നടത്തിയെന്നത് ഇവിടെ വെറും ആരോപണം മാത്രമാണെന്നും ഇതിൽ യാതൊരു കഴമ്പുമില്ലെന്നും കോൺഗ്രസ് വക്താവ് കൂട്ടിച്ചേർത്തു.
ഇതിനെ നമ്മൾ കണ്ടില്ല എന്ന് നടിക്കുകയോ അല്ലെങ്കിൽ ഒരു പ്രസ്താവന കൊണ്ട് ഇതിനെതിരെ യുള്ള പ്രതിഷേധം നിർത്തുകയോ അല്ല വേണ്ടത്.മറിച്ച് ശക്തമായ നിയമ നടപടികളിലേക്ക് നീങ്ങുകയാണ് വേണ്ടത്. ഭരണ ഘടന അനുശാസിക്കുന്ന തരത്തിലുള്ള സ്വാതന്ത്ര്യങ്ങളും ഓരോ പൗരനും ലഭിക്കേണ്ടതാണ്". അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം "ഈ അറസ്റ്റ് ചെറിയ വിഷയമല്ലെന്നും അല്ലെങ്കിൽ ഇതൊരു ഒറ്റപെട്ട സംഭവമല്ലെന്നും" എ ഐ സി സി ജോയിന്റ് സെക്രട്ടറി പറഞ്ഞു.