ബോറിവിലി മലയാളി സമാജത്തിന്റെ ഓണ ചന്ത ഓഗസ്റ്റ് 26 ന് ആരംഭിക്കും

ഓണചന്തയോടൊപ്പം തൃക്കാക്കരയപ്പൻ വരവേൽപ്പ് , സമാജം അംഗങ്ങളുടെ കൈകൊട്ടിക്കളി, റീൽസ് മത്സരം, സോളോ/ഗ്രൂപ്പ് ഡാൻസ്, കേരളത്തിൻ്റെ വിശേഷങ്ങൾ വിവരിക്കുന്ന ഫാഷൻ ഷോ, പൂക്കളമത്സരം, ചിത്രരചനാ മത്സരം, ഉത്രാടദിന ആചാരങ്ങൾ, ഓണക്കളി തുടങ്ങി വൈവിധ്യമാർന്ന മത്സരങ്ങളും കലാപരിപാടികളും കോർത്തിണക്കികൊണ്ടുള്ള ഒരു ആഘോഷമായിരിക്കും പത്തുദിവസങ്ങളിലായി നടക്കുക

author-image
Honey V G
New Update
nsnsnsm

മുംബൈ:ബോറിവിലി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത ഒരുക്കുന്നു.ആഗസ്ത് 26 മുതൽ സെപ്റ്റംബർ 4വരെയാണ് ഓണ ചന്ത നടക്കുക.

പച്ചക്കറികൾ മധുരപലഹാരങ്ങൾ ഓണവിഭവങ്ങൾ, ആഭരണങ്ങൾ, ഓണക്കോടികൾ ഓണപ്പുടവ എന്നിവ ഉൾപ്പെടുന്ന വിവിധ സ്റ്റാളുകൾ ഒരു കുടക്കീഴിൽ ലഭ്യമാകും.

ഓണചന്തയോടൊപ്പം തൃക്കാക്കരയപ്പൻ വരവേൽപ്പ് , സമാജം അംഗങ്ങളുടെ കൈകൊട്ടിക്കളി, റീൽസ് മത്സരം, സോളോ/ഗ്രൂപ്പ് ഡാൻസ്, കേരളത്തിൻ്റെ വിശേഷങ്ങൾ വിവരിക്കുന്ന ഫാഷൻ ഷോ, പൂക്കളമത്സരം, ചിത്രരചനാ മത്സരം, ഉത്രാടദിന ആചാരങ്ങൾ, ഓണക്കളി തുടങ്ങി വൈവിധ്യമാർന്ന മത്സരങ്ങളും കലാപരിപാടികളും കോർത്തിണക്കികൊണ്ടുള്ള ഒരു ആഘോഷമായിരിക്കും പത്തുദിവസങ്ങളിലായി നടക്കുക. ഇത് രണ്ടാമത്തെ വർഷമാണ് സമാജം പ്രവർത്തകർ വി.കെ. കൃഷ്ണമേനോൻ അക്കാദമി & ജൂനിയർ കോളേജ് ബോറിവലിയിൽ ഓണ ചന്ത ഒരുക്കുന്നത്.

ഓണചന്തയുമായുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 98692 43397 (Ajith kutty) 9167035472 (Sindhu Ram)