/kalakaumudi/media/media_files/2025/09/26/fgmxn-2025-09-26-08-23-54.jpg)
മുംബൈ: മലയാളി സമാജം വിക്രോളിയുടെ 71 -മത് ഓണാഘോഷം സെപ്റ്റംബർ 28 ന് കണ്ണവർ നഗർ രണ്ടിലുള്ള വികാസ് ഹൈസ്കൂൾ ഹാളിൽ വെച്ച് നടത്തപെടുന്നു.
മലയാളി സമാജം വിക്രോളിയുടെ വനിതാ വിഭാഗവും അംഗങ്ങളും ചേർന്ന് ഒരുക്കുന്ന വിവിധ കലാപരിപാടികളും, മലയാളം മിഷൻ വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും കുട്ടികളുടെ നൃത്ത നൃത്യങ്ങളും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.
നിരവധി ചാരിറ്റി പ്രവർത്തങ്ങൾ ചെയ്യാറുള്ള സമാജം തിരുവോണ ദിവസമായ സെപ്റ്റംബർ 5 ന് വിക്രോളി മലയാളിസമാജം വിക്രോളിയിൽ തന്നെയുള്ള അനാഥാലയത്തിലെ അന്തേവാസികൾക്കായി ഓണസദ്യ ഒരുക്കിയിരുന്നു.
വിക്രോളി എം എൽ എ സുനിൽ രാവതും ആൾ ഇന്ത്യ സീനിയർ സിറ്റിസൻസ് അസോസിയേഷൻ പ്രസിഡന്റ് ടി പി ആർ ഉണ്ണിയുമാണ് മുഖ്യഥിതികളെന്ന് പ്രസിഡണ്ട് മുരുകൻ പാപ്പനംകോടും സെക്രട്ടറി പി. പി ചന്ദ്രനും അറിയിച്ചു.