/kalakaumudi/media/media_files/2025/09/01/jdjdkdm-2025-09-01-17-18-31.jpg)
താനെ:കണ്ണൂർ ഫ്രണ്ട്‌സ് അസോസിയേഷൻ ഡോമ്പിവിലിയുടെ 35- മത് ഓണാഘോഷം വിവിധ സാംസ്‌കാരിക പരിപാടികളോടെ ആഗസ്റ്റ് 31 ന് ഡോംബിവ്‌ലി വെസ്റ്റിലുള്ള തുഞ്ചൻ സ്മാരക ഹാളിൽ വെച്ചു നടന്നു.
ജന പങ്കാളിത്തം കൊണ്ടും കലാ പരിപാടി കളുടെ വൈവിധ്യം കൊണ്ടും ആഘോഷം കെങ്കേമമായി.
ഇന്ത്യ ലോ LLP യുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായിരുന്ന കെ പി ശ്രീജിത്ത് മുഖ്യാതിഥി ആയിരുന്നു. സെക്രട്ടറി അനൂപ് നമ്പ്യാർ സ്വാഗതവും പ്രസിഡന്റ് കെ രാമകൃഷ്ണൻ അധ്യക്ഷസ്ഥാനവും വഹിച്ചു.
കലാപരിപാടികളോടൊപ്പം വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത വിജയികൾക്കുള്ള സമ്മാന ദാന ചടങ്ങും ഉണ്ടായിരുന്നു.