/kalakaumudi/media/media_files/2025/09/04/kakdkdn-2025-09-04-19-22-34.jpg)
മുംബൈ:ഓണത്തെ വരവേൽക്കാൻ മുംബൈ നഗരവും ഒരുങ്ങി.സദ്യയുമൊരുക്കി ഓണത്തെ എതിരേൽക്കാനുള്ള തയാറെടുപ്പിലാണ് മുംബൈ നഗരത്തിലെ മലയാളികളും.കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികളുള്ള മഹാരാഷ്ട്രയിലെ ഓണാഘോഷം ഗംഭീരമാണ്.കേരളത്തിൽ എന്നപോലെ നഗരത്തിലെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും മറ്റു ക്ഷേത്രങ്ങളിലും ഓണ ദിവസം തിരക്ക് അനുഭവ പെടാറുണ്ട്.
മാട്ടുങ്ക ഗുരുവായൂരപ്പൻ ക്ഷേത്രം, മുലുണ്ട് കൊച്ചു ഗുരുവായൂർ ക്ഷേത്രം, വാഷി വൈകുണ്ഡം ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിലൊക്കെയും നല്ല തിരക്കാണ് രാവിലെ മുതൽ പ്രതീക്ഷിക്കുന്നത്.
കൂടാതെ താനെയിലെ പ്രധാന ക്ഷേത്രങ്ങളായ വർത്തക് അയ്യപ്പ ക്ഷേത്രം, ശ്രീനഗർ അയ്യപ്പ ക്ഷേത്രം, കിസാൻ നഗർ അയ്യപ്പ ക്ഷേത്രം എന്നിവിടങ്ങളിലും ഓണ ദിവസം രാവിലെ നല്ല തിരക്ക് പ്രതീക്ഷിക്കുന്നു.
എന്നാൽ മലയാളി കടകളിൽ കഴിഞ്ഞ വർഷത്തെക്കാൾ കച്ചവടം കുറഞ്ഞതായി കടയുടമകൾ അഭിപ്രായപെട്ടു.
"വിലകയറ്റം ബാധിച്ചതായി തോന്നുന്നു.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അൽപ്പം കുറവാണ് കച്ചവടം.എന്നാൽ ഇന്ന് പലരും ഫ്ലാറ്റുകളിൽ കാറ്ററിംഗ് സർവീസുകളെയാണ് ഓണ സദ്യയെ ആശ്രയിക്കുന്നത്. അതും ഒരു തരത്തിൽ കച്ചവടത്തെ ബാധിച്ചതായി സംശയിക്കുന്നു".വാഷിയിൽ സെക്ടർ 31 ഇൽ മലയാളി കടയുടമയും പട്ടാമ്പി സ്വദേശിയുമായ സുധീഷ് പറഞ്ഞു.
എന്നാൽ കഴിഞ്ഞ വർഷത്തേ പോലെ തന്നെ കച്ചവടം നടന്നതായി അന്ധേരി യിൽ മലയാളി കട നടത്തുന്ന രാമകൃഷ്ണൻ പറഞ്ഞു. അതേസമയം താനെ വാഗ് എസ്റ്റേറ്റ് ഇൽ കേരള സ്റ്റോർ നടത്തുന്ന മോഹനൻ പിള്ള ഓണ കച്ചവടം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞതായി പറഞ്ഞു.
നഗരത്തിലെ പ്രധാന മലയാളി ഹോട്ടലുകളിൽ ഓണ സദ്യക്കുള്ള ബുക്കിങ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
നഗരത്തിലെ പ്രധാന മലയാളി ഹോട്ടലുകളായ ചെമ്പൂരിലുള്ള മണീസ് ഹോട്ടലും, പവായിലുള്ള എം ടി കെ യും വിപുലമായ സദ്യയാണ് ഒരുക്കിയിരിക്കുന്നതെന്നു അറിയിച്ചു.
കൂടാതെ താനെ വാഗ്ലെ എസ്റ്റേറ്റ് ശാന്തി നഗർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പി എൻ പി കാറ്റേഴ്സ് ഉം(പ്രസീത നോബി പ്രദീപ് പവിത)ഓണ സദ്യ ഒരുക്കി കൊടുക്കുന്നു.