/kalakaumudi/media/media_files/2025/09/29/jjdndndn-2025-09-29-17-55-46.jpg)
മുംബൈ:മുംബൈ സാന്താക്രൂസ് മാർ തോമാ ഇടവകയിലെ ഓണാഘോഷം സെപ്റ്റംബർ 27 ന് നടന്നു.
ചലച്ചിത്ര താരവും നിർമ്മാതാവുമായ ഷീലു ഏബ്രഹാം മുഖ്യാഥിതി ആയിരുന്നു.
ഇടവക യുവജന വിഭാഗം നേതൃത്വം നൽകിയ പരിപാടിയിൽ ഇരുനൂറ്റി അമ്പതോളം ജനങ്ങൾ പങ്കെടുത്തു. വികാരി റവ. പ്രസാദ് മാത്യു അധ്യക്ഷത വഹിച്ചു. റവ. തോമസ് ജോർജ്, ഷെബിൻ ജോൺ, അവിനാഷ് റെജി എന്നിവർ പ്രസംഗിച്ചു.
മത്സരങ്ങൾ,കലാപരിപാടികൾ എന്നിവയ്ക്ക് ശേഷം ഓണസദ്യയോടെ ഓണാഘോഷം അവസാനിച്ചു.