മാധവിക്കുട്ടിയുടെ കഥയ്ക്ക് പുതുജീവൻ; ഓർമ്മയും ഒറ്റപ്പെടലും ചേർന്ന് ‘ഒറ്റ ഞാവൽമരം’നവി മുംബൈയിൽ

പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ പ്രശസ്ത കഥയായ ‘വേനലിന്റെ ഒഴിവ്’ ആസ്പദമാക്കി രൂപപ്പെടുത്തിയിരിക്കുന്ന നാടകത്തിൽ, ജീവിതത്തിന്റെ ഒറ്റപ്പെടലുകളും ഓർമ്മകളുടെയും മാനസിക സംഘർഷങ്ങളുടെയും അന്തർയാത്രയും ശക്തമായി അവതരിപ്പിക്കുന്നു.

author-image
Honey V G
New Update
mdmdmdm

നവിമുംബൈ : 2023-ൽ ഉർവശിക്കൊപ്പം മികച്ച നടിയായി പുരസ്കൃതയായ ബീന ആർ ചന്ദ്രൻ അഭിനയിക്കുന്ന ഒറ്റഞാവൽമരമെന്ന ഏകപാത്ര നാടകം നാളെ വൈകിട്ട് 6:59 ന് അരങ്ങേറും.

ഇപ്റ്റ കേരള മുംബൈ ചാപ്റ്റർ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇന്ത്യയ്ക്കും പുറത്തും നിരവധി അവതരണങ്ങൾ നടത്തി പ്രശസ്തമായ ഏകപാത്ര നാടകം നവി മുംബൈയിലെ നെരൂൾ സമാജത്തിലെ മൂന്നാം നിലയിലെ ഹാളിലാണ് അരങ്ങേറുന്നത്.

mdndndn

പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ പ്രശസ്ത കഥയായ ‘വേനലിന്റെ ഒഴിവ്’ ആസ്പദമാക്കി രൂപപ്പെടുത്തിയിരിക്കുന്ന നാടകത്തിൽ, ജീവിതത്തിന്റെ ഒറ്റപ്പെടലുകളും ഓർമ്മകളുടെയും മാനസിക സംഘർഷങ്ങളുടെയും അന്തർയാത്രയും ശക്തമായി അവതരിപ്പിക്കുന്നു.

ഒരു സ്ത്രീയുടെ ആത്മസംവാദത്തിലൂടെ സമൂഹവും കുടുംബബന്ധങ്ങളും കാലവും ഓർമ്മകളും ചേർന്ന് തീരുന്ന ജീവിതരേഖയാണ് ‘ഒറ്റ ഞാവൽമരം’ വേദിയിൽ സജീവമാക്കുന്നത്.

സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ ബീന ആർ. ചന്ദ്രന്റെ ശക്തമായ ഏകപാത്രാഭിനയം ഇതിനകം വിവിധ വേദികളിൽ ശ്രദ്ധേയമായിരുന്നു

മുംബൈയിലെ മലയാളി പ്രേക്ഷകരും നാടകാസ്വാദകരും ഏറെ പ്രതീക്ഷയോടെയാണ് ഈ അവതരണത്തെ കാത്തിരിക്കുന്നത്.

നാടകാവതരണത്തിനുശേഷം പ്രേക്ഷകരുമായി സംവാദവും ഉണ്ടായിരിക്കുന്നതാണ്.

nxnxnxn

മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ നടി ബീന ആർ. ചന്ദ്രൻ ഇതാദ്യമായാണ് മുംബൈയിൽ നാടകവുമായി എത്തുന്നത്.

മികച്ച നവാഗത സംവിധായകനുള്ള അവാർഡ് ലഭിച്ച ഫാസിൽ റസാഖിന്റെ ‘തടവ്’ എന്ന സിനിമയിലെ വേഷത്തിനായിരുന്നു പുരസ്കാരം.

നാടകവേദികളിൽ സജീവമായ ബീന ആർ. ചന്ദ്രൻ, മാധവിക്കുട്ടിയുടെ കഥ ‘വേനലിന്റെ ഒഴിവ്’ അടിസ്ഥാനമാക്കി ‘ഒറ്റ ഞാവൽ മരം’ എന്ന ഏകപാത്ര നാടകമാക്കി അവതരിപ്പിച്ചത് ആഗോളശ്രദ്ധ നേടി.

ബീന ആർ. ചന്ദ്രൻ വേദിയിലെത്തുന്ന ഈ നാടകത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത് കെ.വി. ശ്രീജയും, സംവിധാനം സി.എം. നാരായണനും ആണ്.കലാപാഠശാല ആറങ്ങോട്ടുകരയുടെ അവതരണത്തിലാണ് ഈ നാടകം പ്രേക്ഷകരുടെ മുൻപിലെത്തുന്നത്.

വിവിധ നാടകസംഘങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ബീന ആർ. ചന്ദ്രൻ, കലാപാഠശാലയുടെ മുപ്പതോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

അധ്യാപികയായ ബീന ആർ. ചന്ദ്രൻ പട്ടാമ്പി പരുതൂർ സ്വദേശിനിയാണ്.

നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ, 'പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്' തുടങ്ങിയ പാട്ടുകളുടെ രചയിതാവും നാടക പ്രവർത്തകനുമായ കെ വി വിജേഷിന് ഇപ്റ്റ കേരള മുംബൈ ഘടകം ശ്രദ്ധാഞ്ജലിയും അർപ്പിക്കും.