/kalakaumudi/media/media_files/2025/07/08/mahahsjdcjj-2025-07-08-11-02-04.jpg)
മുംബൈ:2024 ഏപ്രിലിനും 2025 ഫെബ്രുവരിക്കും ഇടയിൽ മഹാരാഷ്ട്രയിൽ 12000-ത്തിലധികം കുട്ടികൾ മരിച്ചുവെന്ന് സംസ്ഥാന പൊതുജനാരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രകാശ് അബിത്കർ തിങ്കളാഴ്ച പറഞ്ഞു.
2024 ഏപ്രിൽ മുതൽ 2025 ഫെബ്രുവരി വരെ സംസ്ഥാനത്ത് 12,438 കുട്ടികൾ മരിച്ചിട്ടുണ്ടോ എന്ന് പ്രതിപക്ഷത്തുനിന്നുള്ള എംഎൽസിമാർ ചോദ്യം ചോദിച്ചു. 11 നവജാത ശിശുക്കൾ ഉൾപ്പെടെ 1,736 കുട്ടികളുടെ മരണം കോലാപ്പൂർ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്നും ചോദിച്ചിരുന്നു. ചോദ്യത്തിന് , അബിത്കർ മറുപടി നൽകുകയായിരുന്നു.
മറ്റൊരു ചോദ്യത്തിന് മറുപടിയായി, ഹൈവേകളിലുള്ള സർക്കാർ ആശുപത്രികളിൽ 117 ട്രോമാ കെയർ യൂണിറ്റുകൾ അംഗീകരിച്ചിട്ടുണ്ടെന്നും അതിൽ 78 എണ്ണം പ്രവർത്തനക്ഷമമാണെന്നും അബിത്കർ പറഞ്ഞു. 39 ട്രോമ കെയർ യൂണിറ്റുകൾ പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.