പൻവേലിൽ ഗൃഹാതുര സംഗീത സന്ധ്യ; ഗസൽ ഗായകൻ അലോഷി വേദിയിൽ

നാടകഗാനങ്ങളും സിനിമാ പാട്ടുകളും ഉൾപ്പെടുത്തി ഒരുക്കുന്ന ഈ സംഗീത സായാഹ്നം, ഒരുകാലത്ത് പ്രേക്ഷകഹൃദയം കീഴടക്കിയ ഗാനങ്ങളിലൂടെ മധുരസ്മരണകൾ ഉണർത്തുന്ന തരത്തിലായിരിക്കും. ലളിതവും മനോഹരവുമായ അവതരണ ശൈലിയിലാണ് ഗാനങ്ങൾ അവതരിപ്പിക്കുക

author-image
Honey V G
New Update
mdndnn

റായ്ഗഡ്: പൻവേൽ മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ, പ്രശസ്‌ത ഗസൽ ഗായകൻ അലോഷി അവതരിപ്പിക്കുന്ന ഗൃഹാതുര സംഗീത സന്ധ്യ ജനുവരി 24 ശനിയാഴ്ച്ച ന്യൂ പൻവേലിൽ സംഘടിപ്പിക്കും.

വൈകിട്ട് 6 മണി മുതലാണ് പരിപാടി ആരംഭിക്കുന്നത്. പഴയ നാടകഗാനങ്ങളും സിനിമാ പാട്ടുകളും ഉൾപ്പെടുത്തി ഒരുക്കുന്ന ഈ സംഗീത സായാഹ്നം, ഒരുകാലത്ത് പ്രേക്ഷകഹൃദയം കീഴടക്കിയ ഗാനങ്ങളിലൂടെ മധുരസ്മരണകൾ ഉണർത്തുന്ന തരത്തിലായിരിക്കും.

ലളിതവും മനോഹരവുമായ അവതരണ ശൈലിയിലാണ് ഗാനങ്ങൾ അവതരിപ്പിക്കുക പ്രേക്ഷകരുമായി നേരിട്ട് സംവദിച്ചും, കൂടെ പാടിപ്പിച്ചും വേദിയെ സജീവമാക്കുന്ന അലോഷിയുടെ അവതരണം സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവമാകും.

എല്ലാ പ്രായക്കാരും ഒരുപോലെ ആസ്വദിക്കാവുന്ന, കുടുംബസമേതം എത്തി കേട്ടും പാടിയും ആസ്വദിക്കാവുന്ന സംഗീത സന്ധ്യയാണിതെന്ന് സംഘാടകർ അറിയിച്ചു. പരിപാടി ന്യൂ പൻവേൽ സെക്ടർ–6ൽ സ്ഥിതിചെയ്യുന്ന പൻവേൽ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ, ആദ്യ ക്രാന്തിവീർ വാസുദേവ് ബൽവന്ത് ഫഡകെ വിദ്യാലയം വേദിയിലായിരിക്കും നടക്കുക.

പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സതീഷ് നായർ (9920045387), കെ. എ. ജോസഫ് (9820429372), സോമരാജൻ (98212 28986), രാജേന്ദ്രൻ പിള്ള (9167831057) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.