പൻവേൽ മലയാളി സമാജത്തിന്റെ ഓണ പൂക്കള മത്സരം സെപ്റ്റംബർ 7 ന്

ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ടീമുകൾക്ക് യഥാക്രമം 25000,15000,10000 രൂപയുടെ ക്യാഷ് പ്രൈസും ട്രോഫികളും സെപ്റ്റംബർ 28 നു നടക്കുന്ന ഓണാഘോഷത്തിൽ വെച്ച് നല്കും.പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനവും നല്കുന്നതാണ്.

author-image
Honey V G
New Update
nsnsnsnn

റായ്ഗഡ്:പൻവേൽ മലയാളി സമാജത്തിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി 14 മത് ഓണപ്പൂക്കള മത്സരം നടത്തുന്നു.

സെപ്റ്റംബർ 7 ന് ന്യൂപൻവേൽ സെക്ടർ -6 ൽ ആദ്യ ക്രാന്തിവീർ വാസുദേവ് ബൽവന്ത് ഫഡകെ വിദ്യാലയത്തിൽ വച്ച് രാവിലെ പത്തുമണി മുതലാണ് മത്സരം നടക്കുക.

ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ടീമുകൾക്ക് യഥാക്രമം 25000,15000,10000 രൂപയുടെ ക്യാഷ് പ്രൈസും ട്രോഫികളും സെപ്റ്റംബർ 28 നു നടക്കുന്ന ഓണാഘോഷത്തിൽ വെച്ച് നല്കും.

പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനവും നല്കുന്നതാണ്. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ സമാജം ഓഫീസുമായോ ജനറൽ കൺവീനർ സതീഷ് നായർ (9920045387) കൺവീനർ സോമരാജൻ 98212 28986 ജോയിന്റ് കൺവീനർ കെ എ ജോസഫ് 9820429372 എന്നിവരുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 31 ന് മുൻപായി പേരു രജിസ്റ്റർ ചെയ്യേണ്ടതാണ്.