പ്രഥമ 'സുധീർ പന്താവൂർ സ്‌മാരക പുരസ്‌കാരം'പാസ്റ്റർ കെ.എം. ഫിലിപ്പ് ഏറ്റുവാങ്ങി

ഇങ്ങനെയൊരു പുരസ്‌കാരം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും മുന്നോട്ടുള്ള പ്രയാണത്തിൽ ഇതൊരു ഊർജമായിരിക്കുമെന്നും' പുരസ്‌കാരം ഏറ്റു വാങ്ങിയ ശേഷം സീൽ ഡയറക്ടർ പാസ്റ്റർ കെ എം ഫിലിപ്പ് പറഞ്ഞു.

author-image
Honey V G
New Update
bdnxnxnm

മുംബൈ:ഡോംബിവിലിയിലെ മലയാളീ സംഘടനകളുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സുധീർ പന്താവൂരിന്റെ സ്മരണാർത്ഥം കുടുംബം ഏർപ്പെടുത്തിയ പ്രഥമ 'സുധീർ പന്താവൂർ' പുരസ്ക‌ാരം സീൽ ആശ്രമ സ്ഥാപകനും ഡയറക്‌ടറുമായ പാസ്റ്റർ കെ.എം.ഫിലിപ്പിന് സമ്മാനിച്ചു.

manannan

പൻവേലിലെ സീൽ ആശ്രമത്തിൽ സെപ്റ്റംബർ 14 ന് നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാരം നൽകിയത്. 

msnsmmsm

ചടങ്ങിൽ മടങ്ങർലി പരമേശ്വരൻ നമ്പൂതിരി പ്രശസ്തി പത്രവും മുണ്ടയൂർ പരമേശ്വരൻ നമ്പൂതിരി 51111/- രൂപയുടെ ചെക്കും പാസ്റ്റർ കെ എം ഫിലിപ്പിന് കൈമാറി. 

msnznzm

സുധീർ പന്താവൂരിന്റെ ബന്ധുമിത്രാദികൾ പങ്കെടുത്ത ചടങ്ങിൽ മുംബൈയിലെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തിലെ പ്രവർത്തകരും പങ്കെടുത്തു. 

"ഇങ്ങനെയൊരു പുരസ്‌കാരം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും മുന്നോട്ടുള്ള പ്രയാണത്തിൽ ഇതൊരു ഊർജമായിരിക്കുമെന്നും" പുരസ്‌കാരം ഏറ്റു വാങ്ങിയ ശേഷം സീൽ ഡയറക്ടർ പാസ്റ്റർ കെ എം ഫിലിപ്പ് പറഞ്ഞു.

jsjmsmz

തുടർന്ന് സീലിന്റെ ചരിത്രത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു."സമൂഹത്തിൽ ഏറെ ആദരണീയനായ സുധീർ പന്താവൂരിനെ പോലെയുള്ള ഒരു വ്യക്തിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്‌കാരം സീലിന് എന്നും മുതൽകൂട്ടായിരിക്കുമെന്നും" കെ എം ഫിലിപ്പ് കൂട്ടിച്ചേർത്തു. 

ചടങ്ങിൽ മഹാരാഷ്ട്ര മൈനോരിറ്റി കമ്മീഷൻ മുൻ ചെയർമാൻ ഡോ. എബ്രഹാം മത്തായി പങ്കെടുത്തു.

'സീലിന്റെ പ്രവർത്തനം എന്തുകൊണ്ടും മാതൃകാപരമാണെന്നും നല്ലൊരു മനുഷ്യസ്‌നേഹിയുടെ സ്മരണക്ക് ഏർപ്പെടുത്തിയ ഈ പുരസ്‌കാരം സീലിന് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും' ഡോ. എബ്രഹാം മത്തായി പറഞ്ഞു.ഭാവിയിൽ പാസ്റ്റർ ഫിലിപ്പിന് പദ്മശ്രീ ലഭിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

പുരസ്‌കാര ദാന ചടങ്ങിൽ സുധീർ പന്താവൂരിന്റെ ഓർമ്മകൾ മുരളി നായർ,തൃവിക്രമൻ നമ്പൂതിരി,ആര്യമ്പിള്ളി സുരേഷ്,നരിപ്പറ്റ മുരളി,കപ്ലിങ്ങാട് മുരളി,നാരായണൻ പൊതുവാൾ, എന്നിവർ പങ്കു വെച്ചു.അദ്ദേഹം സാമൂഹ്യ സാംസ്കാരിക രംഗത്ത് നൽകിയ പലവിധ സംഭാവനകളയും പലരും പ്രകീർത്തിച്ചു.

സതീശൻ പന്താവൂർ, രാഹുൽ, പ്രശാന്ത് എന്നിവർ ചടങ്ങുകൾ ഏകോപ്പിച്ചു.

അവതാരകയായ കൃഷ്ണപ്രിയ ചടങ്ങുകൾ നിയന്ത്രിച്ചു. പ്രസന്നൻ നമ്പൂതിരി നന്ദി പ്രകാശിപ്പിച്ചു.