നവി മുംബൈ വിമാനത്താവളം ഉദ്‌ഘാടനം ചെയ്ത് പ്രധാനമന്ത്രി: ആഗോള വിമാനത്താവള ഭൂപടത്തില്‍ മുംബൈയും

ലണ്ടന്‍, ന്യൂയോര്‍ക്ക്, ടോക്യോ എന്നിവയാണ് ഇതുപോലെ നിരവധി വിമാനത്താവളങ്ങള്‍ ഉള്ള നഗരങ്ങള്‍.

author-image
Honey V G
New Update
kdjdjdj

മുംബൈ:നവി മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാജ്യത്തിന് സമർപ്പിച്ചു.

വിമാനത്താവളത്തിന്റെ ആദ്യ ഘട്ടമാണ് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തത്.

ഡിസംബർ പകുതിയോടെ സർവീസുകൾ തുടങ്ങും. ടിക്കറ്റ് വില്‍പന ഈ മാസം  ആരംഭിയ്‌ക്കും. 

എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എന്നിവയാണ് ആദ്യം സർവീസ് തുടങ്ങുന്നത്. കൊച്ചി ഉൾപ്പെടെ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ഇവിടെ നിന്നു യാത്ര ചെയ്യാം.

ഉൾവെ–പൻവേൽ മേഖലയിൽ 2866 ഏക്കറിലായാണ് വിമാനത്താവളം സ്ഥിതിചെയ്യുന്നത്.

19650 കോടി രൂപ ചെലവിലാണ് ഒന്നാം ഘട്ട പദ്ധതി പൂര്‍ത്തിയായത്. സമാന്തരമായി രണ്ടു റൺവേകളും നാലു ടെർമിനലുകളുമാണുള്ളത്. ആദ്യ ടെർമിനലും കാർഗോ ടെർമിനലും ഒരു റൺവേയും മാത്രമാണു തുടക്കത്തിൽ തുറക്കുന്നത്.

മുംബൈ ആഗോള വിമാനത്താവള ഭൂപടത്തില്‍ മുംബൈ നഗരം

ഇതോടെ ആഗോളവിമാനത്താവള ഭൂപടത്തില്‍ ഇടംപിടിക്കുകയാണ്. നിരവധി വിമാനത്താവളങ്ങളുള്ള ആഗോളനഗരമായി മുംബൈ നഗരവും മാറുകയാണ്.

ലണ്ടന്‍, ന്യൂയോര്‍ക്ക്, ടോക്യോ എന്നിവയാണ് ഇതുപോലെ നിരവധി വിമാനത്താവളങ്ങള്‍ ഉള്ള നഗരങ്ങള്‍. ഛത്രപതി ശിവജി എയര്‍പോര്‍ട്, ജൂഹു എയ്റോഡ്രോം എന്നിവയ്‌ക്ക് പുറമെയാണ് നവി മുംബൈ വിമാനത്താവളവും മുംബൈ നഗരത്തില്‍ ഉള്ളത്.