കേന്ദ്രമന്ത്രി സുരേഷ് ഗോപി ജനുവരി 8 ന് പൻവേലിൽ;നിരവധി യോഗങ്ങളിൽ പങ്കെടുക്കും

മലയാളി വോട്ടർമാർക്ക് നിർണായക സ്വാധീനമുള്ള പൻവേൽ മഹാനഗർ പാലികയിൽ, സുരേഷ് ഗോപിയുടെ സാന്നിധ്യം ബിജെപിക്ക് പ്രചാരണ രംഗത്ത് അധിക ഊർജം നൽകുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.

author-image
Honey V G
New Update
nbccb

റായ്ഗഡ് : പൻവേൽ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയുടെ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ജനുവരി എട്ടാം തീയതി വ്യാഴാഴ്ച പൻവേലിലെത്തും.

കേന്ദ്രമന്ത്രിയുടെ സന്ദർശനം നഗരത്തിലെ തിരഞ്ഞെടുപ്പ് രംഗത്ത് വലിയ രാഷ്ട്രീയ ശ്രദ്ധ നേടുകയാണ്. സന്ദർശനത്തിന്റെ ഭാഗമായി ഖാർഘർ, കാമോതെ, കലംബോലി, പൻവേൽ എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ സുരേഷ് ഗോപി പങ്കെടുക്കും.

വിവിധ പ്രദേശങ്ങളിലായി നടക്കുന്ന ഈ യോഗങ്ങളിൽ കേന്ദ്ര സർക്കാരിന്റെ നയങ്ങളും വികസന പദ്ധതികളും ജനങ്ങളുമായി പങ്കുവെക്കുമെന്നാണ് അറിയുന്നത്.

മലയാളി വോട്ടർമാർക്ക് നിർണായക സ്വാധീനമുള്ള പൻവേൽ മഹാനഗർ പാലികയിൽ, സുരേഷ് ഗോപിയുടെ സാന്നിധ്യം ബിജെപിക്ക് പ്രചാരണ രംഗത്ത് അധിക ഊർജം നൽകുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.

മലയാളി സമൂഹത്തിനിടയിൽ ലഭിക്കുന്ന പിന്തുണ മഹായുതി മുന്നണിക്ക് അനുകൂലമായി മാറാൻ സാധ്യതയുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

സുരേഷ് ഗോപിയുടെ പൻവേൽ സന്ദർശനം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ ചലനം സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് ബിജെപി നേതാക്കൾ.