/kalakaumudi/media/media_files/2026/01/19/jjrjfjnd-2026-01-19-17-30-06.jpg)
മുംബൈ: അധികാരം ജനങ്ങളുടെ വികസനത്തിനും പൊതുനന്മയ്ക്കുമാണ് ഉപയോഗിക്കേണ്ടത്, ഒരിക്കലും വിവേചനത്തിനോ പക്ഷപാതത്തിനോ വേണ്ടി ആവരുതെന്ന് മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു.
മുംബൈയിൽ പുതുതായി തെരെഞ്ഞെടുക്കപെട്ട ഷിൻഡെ വിഭാഗം ശിവസേനയിലെ 29 കോർപ്പറേറ്റർമാരുമായി നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി, മതം, രാഷ്ട്രീയ അഭിപ്രായം എന്നിവ നോക്കാതെ എല്ലാ പൗരന്മാർക്കും ഒരുപോലെ സേവനം ലഭിക്കണം എന്ന് അദ്ദേഹം വ്യക്തമാക്കി.
ഓരോ കോർപ്പറേറ്ററും സ്വന്തം വാർഡിൽ വ്യക്തമായ വികസന മാറ്റങ്ങൾ കൊണ്ടു വരണമെന്നും എന്നും ഷിൻഡെ പറഞ്ഞു.
റോഡുകളുടെ അവസ്ഥ, ശുചിത്വം, കുടിവെള്ളം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ജനങ്ങൾക്ക് നേരിട്ട് അനുഭവപ്പെടുന്ന തരത്തിൽ മെച്ചപ്പെടുത്തണം എന്നും അദ്ദേഹം നിർദേശിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 19 വനിതാ കോർപ്പറേറ്റർമാർ വിജയിച്ചതും ഷിൻഡെ പ്രത്യേകം പരാമർശിച്ചു. സ്ത്രീ പ്രതിനിധികൾ ഭരണത്തിലും വികസന പ്രവർത്തനങ്ങളിലും സജീവമായി ഇടപെടണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങൾക്ക് പ്രയോജനമുള്ള വികസന പദ്ധതികൾ വേഗത്തിൽ നടപ്പാക്കുകയും, അവയ്ക്ക് തടസ്സം സൃഷ്ടിക്കാതിരിക്കുകയും ചെയ്യേണ്ടത് അംഗങ്ങളുടെ ഉത്തരവാദിത്വമാണെന്നും ഷിൻഡെ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
