/kalakaumudi/media/media_files/2025/07/13/kathakalikkk-2025-07-13-13-09-53.jpg)
മുംബൈ:മുളുണ്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ മുളുണ്ട് ഭക്ത സംഘത്തിന്റെ സഹകരണത്തോടെ മുളുണ്ട് ഭക്ത സംഘം ടെംപിൾ ഹാളിൽ പ്രഹളാദ ചരിതം കഥകളി അരങ്ങേറി.
കലാമണ്ഡലം കലാശ്രീ സി.ഗോപാലകൃഷ്ണന്റെ ശിഷ്യനായ കലാക്ഷേത്രം രഞ്ജിഷ് നായർ ഹിരണ്യ കശിപുവായും കലാക്ഷേത്രം ദിവ്യ നന്ദഗോപൻ പ്രഹളാദനായും കലാനിലയം ശ്രീജിത്ത് നരസിംഹമായും നിറഞ്ഞ സദസ്സിൽ ആടിത്തിമർത്തപ്പോൾ പ്രഹളാദ ചരിതം കഥകളി മുളുണ്ടിലെ ജനങ്ങൾക്ക് ഒരു വിസ്മയക്കാഴ്ചയായി മാറി.
ശുക്രാചാര്യരുടെയും വിദ്യാർത്ഥിയുടെയും വേഷത്തിലെത്തിയത് ആർ. എൽ. വി. ശങ്കരൻ കുട്ടിയും പള്ളിപ്പുറം ജയശങ്കറു മായിരുന്നു. കലാമണ്ഡലം ശ്രീജിത്ത്, നെടുമ്പള്ളി കൃഷ്ണ മോഹൻ അർജുൻ വാര്യർ എന്നിവർ കഥകളി സംഗീതവും. കലാനിലയം അഖിൽ, കലാമണ്ഡലം ഹരികൃഷ്ണൻ, ശ്രീഹരി, വിഷ്ണു എന്നിവർ ചെണ്ടയും മദ്ധളവും കലാനിലയം സാജി, ഏരൂർ മനോജ്, ചന്ദ്രൻ ഉണ്ണിത്താൻ, ഏരൂർ സുധൻ എന്നിവർ ചുട്ടിയും മേക്കപ്പും ശ്രീ ഭവനേശ്വരി കഥകളിയോഗം വസ്ത്രലങ്കാരവും നിർവ്വഹിച്ചു.
മുളുണ്ട് കേരള സമാജം വൈസ് പ്രസിഡന്റ് ഉമ്മൻ മൈക്കിൾ ഭക്ത സംഘം പ്രസിഡന്റ് നാരായണ സ്വാമിയെയും ജനറൽ സെക്രട്ടറി സി. കെ. ലക്ഷ്മി നാരായണൻ ഭക്ത സംഘം സെക്രട്ടറി ഹരിഹരനെയും പൊന്നാട അണിയിച്ചു. സമാജം ട്രഷറര്‍ രാജേന്ദ്രബാബു, സെക്രട്ടറി മാരായ ബി. കെ. കെ. കണ്ണൻ, ഗിരീഷ്കുമാർ, കമ്മിറ്റി അംഗങ്ങളായ മുരളി, എ. വി.കൃഷ്ണൻ, എ.രാധാകൃഷ്ണൻ, സുജാത നായർ, രാമചന്ദ്രൻ, കെ.ബാലകൃഷ്ണൻ നായർ, മോഹൻദാസ് മേനോൻ എന്നിവർ കഥകളി കലാകാരന്മാരെ പൊന്നാടയും പൂച്ചെണ്ടുകളും നൽകി ആദരിച്ചു.
സാമൂഹ്യ പ്രവർത്തകരായ ലയൺ കുമാരൻ നായർ, എം. ഐ. ദാമോദരൻ, എൻ. മോഹൻദാസ് എന്നിവർ വീശിഷ്ടാതിഥികൾ ആയിരുന്നു. സുപ്രഭാ നായർ പരിപാടികൾ നിയന്ത്രിച്ചു ഇടശ്ശേരി രാമചന്ദ്രൻ നന്ദി പ്രകാശനം നടത്തി.