/kalakaumudi/media/media_files/2025/07/19/pratheekahahj-2025-07-19-17-20-42.jpg)
മുംബൈ: ജീവകാരുണ്യ സാമൂഹ്യ സേവന പ്രവർത്തനങ്ങളിലൂടെ മുംബൈ നഗത്തിൽ ഏറെ ശ്രദ്ധനേടിയ പ്രതീക്ഷ ഫൗണ്ടേഷൻ രജത ജൂബിലിയുടെ നിറവിൽ.
ഓണാഘോഷത്തോടനുബന്ധിച്ച് സെപ്തംബർ 28 ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ വസായ് റോഡ് ശബരിഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ രജത ജൂബിലി ആഘോഷം സംഘടിപ്പിക്കുന്നു.
ചടങ്ങിൽ കേന്ദ്ര സംസ്ഥാന മന്ത്രിമാർ ചലച്ചിത്ര താരങ്ങൾ തുടങ്ങി സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവർക്ക് പ്രതീക്ഷ ഫൗണ്ടേഷൻ നൽകിവരുന്ന പുരസ്ക്കാരം ചടങ്ങിൽ വെച്ച് വിതരണം ചെയ്യും.
കഴിഞ്ഞ 30 വർഷമായി മുംബൈയിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായ കെ ബി ഉത്തംകുമാറാണ് പ്രതീക്ഷ ട്രസ്റ്റിന്റെ ചെയർമാൻ.
കലാസാംസ്കാരിക പരിപാടികൾക്കു പുറമെ ഓണസദ്യയും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 9323528197 എന്ന നമ്പറിൽ കെ.ബി ഉത്തംകുമാറുമായി ബന്ധപ്പെടാവുന്നതാണ്.