/kalakaumudi/media/media_files/2025/08/09/ndndnsn-2025-08-09-07-47-54.jpg)
പൂനെ:പൂനെ കൈരളി ചാരിറ്റബിൾ ഫൗണ്ടേഷനും വേൾഡ് മലയാളി കൗൺസിൽ പൂനെയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രതിഭാ പുരസ്കാര അവാർഡും രക്ഷാബന്ധൻ ആഘോഷവും ഓഗസ്റ്റ് പത്തിന് വൈകിട്ട് 5 മണിക്ക് പൂനെയിലെ നിഗഡി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ സഭാഗൃഹത്തിൽ വച്ച് നടത്തപ്പെടും.
Pimpri Chinchwad Municipal Corporation (PCMC) പരിധിയിലെ പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും ബോർഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മറ്റ് ഉന്നത പരീക്ഷകളിൽ നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും ആദരിക്കുന്നതിനും സമൂഹത്തിൽ നിസ്വാർത്ഥമായി സേവനം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ എന്നിവരെ ആദരിക്കുന്നതിനും വേണ്ടിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇതോടൊപ്പം തന്നെ രക്ഷാബന്ധനും ആഘോഷിക്കപ്പെടും. പ്രമുഖ മുൻ സിവിൽ സർവീസ് ഓഫീസറും സാമൂഹിക സേവന രംഗത്ത് പ്രശസ്തനുമായ പി എച്ച് കുര്യൻ ഐഎഎസ് (റിട്ട) മുഖ്യ അതിഥി ആകുന്ന ഈ ചടങ്ങിൽ വേദാന്ത അധ്യാപികയും മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥയുമായ ഡോക്ടർ വീണാരാജ് ഐആർഎസ് മുഖ്യപ്രഭാഷണം നടത്തും.ഡോക്ടർ കെ മീനാകുമാരി ആരോഗ്യ സംരക്ഷണ അവബോധം നടത്തുന്നതോടൊപ്പം പുതുതലമുറയുടെ ബോധവൽക്കരണത്തിനായി "Say No To Drugs" and Life of women"എന്നീ വിഷയങ്ങളിൽ പൂനെ യൂത്ത് വിംഗ് അവതരിപ്പിക്കുന്ന മോട്ടിവേഷണൽ ഡാൻസ് ഡ്രാമ സ്കിറ്റും ഉണ്ടായിരിക്കുന്നതാണ്.
പരിപാടി സാംസ്‌ക്കാരികം, സാമൂഹികം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുടെ സമന്വയമായ ഒരു സമ്പന്നമായ അനുഭവമായി മാറുമെന്ന് സംഘാടകസമിതിക്ക് നേതൃത്വം വഹിക്കുന്ന എം വി പരമേശ്വരൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9822538848/+917568621979