/kalakaumudi/media/media_files/2025/09/12/ndndndn-2025-09-12-19-39-36.jpg)
മുംബൈ:ശ്രീനാരായണ ധർമ്മപരിപാലന യോഗം മുബൈ താനെ യൂണിയൻ ശ്രീനാരായണ ഗുരുവിന്റെ 171- മത് തിരു ജയന്തി ആഘോഷം സെപ്റ്റംബർ 14 ഞായറാഴ്ച്ച, മലാഡ് വെസ്റ്റിലുള്ള രജോരിയ ബാൻക്വറ്റ് ഹാളിൽ വെച്ച് എസ്സ്.എൻ. ഡി.പി.യോഗം മുംബൈ - താനെ യൂണിയൻ, ശാഖായോഗം,വനിതാ സംഘം യൂണിയൻ ,വനിതാസംഘം യൂണിറ്റുകൾ ,യൂത്ത് മൂവ്മെന്റ്,ബാലജനയോഗം ,കുമാരി സംഘം ,വൈദികസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആഘോഷിക്കുന്നു.
രാവിലെ 8 മണിയോടെ ബാങ്കുർ നഗർ അയ്യപ്പ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയോടെ തുടക്കം കുറിക്കുന്ന ആഘോഷ പരിപാടികൾ 9.30 മണിക്ക് മഹാഗുരുപൂജയും ,,ജയന്തി സമ്മേളനം, ജയന്തി സന്ദേശം ,ചതയ സദ്യ, കലാപരിപാടികൾ എന്നിവയോടു കൂടി വൈകീട്ട് 6 മണിവരെ നടക്കുന്നതായിരിക്കും.
എസ് എൻ ഡി പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉൽഘാടനകർമ്മം നിർവ്വഹിക്കുന്നതായിരിക്കും.
ഗുരു ധർമ്മ പ്രചാരകനായ വൈക്കം മുരളിയുടെ ആത്മീയ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്,
വിശിഷ്ട അതിഥികളായി ഗോരെ ഗാവ് എം എൽ എ വിദ്യാ ജയപ്രകാശ് ഠാക്കൂർ, മലാഡ് എം എൽ എ അസ്ലാം ഷേയ്ഖ് ,അഖില ഭാരതീയ ഭണ്ഡാരി മഹാ സംഘ് പ്രസിഡൻറ് നവീൻ ചന്ദ്ര ബണ്ടി വഡേക്കർ ,മുൻ മുൻസിപ്പൽ കോർപ്പറേറ്റർ ശ്രീകല പിള്ള , കലാ, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നതായിരിക്കും .
ഈ അവസരത്തിൽ എസ് എസ് സി ,എച്ച് എസ് സി പരീക്ഷയിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ ആദരിക്കുന്നതായിരിക്കും ഉച്ചക്ക് 2 മണി മുതൽ വിവിധ ശാഖകളും വനിതാ-യുവ സംഘങ്ങളും അവതരിപ്പിക്കുന്ന കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണന്നും യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ അറിയിച്ചു