/kalakaumudi/media/media_files/2025/09/13/ndjdmsn-2025-09-13-21-37-48.jpg)
മുംബൈ:രണ്ടു വർഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണിപ്പൂരിലെ സന്ദർശനം വെറും പ്രഹസനം മാത്രമാണെന്നും മുഴുവൻ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളെ അവഹേളിക്കുന്നതിനു തുല്യമാണെന്നും എ ഐ സി സി ജോയിന്റ് സെക്രട്ടറിയും ദേശീയ വക്താവുമായ അഡ്വ മാത്യു ആന്റണി പ്രതികരിച്ചു.
സംസ്ഥാനങ്ങളിലെ ജനങ്ങളെ കരുതി കൂട്ടി അപമാനിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "മണിപ്പൂരിലേക്ക് മാത്രമോ അല്ലെങ്കിൽ മണിപ്പൂരിന് വേണ്ടിയോ മാത്രമല്ല അദ്ദേഹം പോയത്.പ്രധാനമന്ത്രി ആസാം ബീഹാർ, കൾക്കത്ത എന്നിവിടങ്ങളിലേക്കുള്ള യാത്രയുടെ ഭാഗമായാണ് സന്ദർശനം നടത്തുന്നത്".അദ്ദേഹം പറഞ്ഞു.
അതേസമയം പ്രതിപക്ഷ നേതാവ് ആകുന്നതിനു മുമ്പ് തന്നെ രാഹുൽ ഗാന്ധി കലാപം നടന്ന സ്ഥലത്ത് രണ്ടു പ്രാവശ്യം സന്ദർശിച്ചിരുന്നു.രണ്ടാമത്തെ ഭാരത് ജോഡോ യാത്ര അവിടെ നിന്നുമാണ് തുടങ്ങിയതെന്നും പ്രതിപക്ഷ നേതാവ് ആയതിനു ശേഷവും ആദ്യത്തെ അദ്ദേഹത്തിന്റെ സന്ദർശനം മണിപ്പൂർ ആയിരുന്നുവെന്നും നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളുടെ ചുമതലയുള്ള അഡ്വ മാത്യു ആന്റണി പ്രതികരിച്ചു.
മണിപ്പൂരിലെ ഇന്നത്തെ സ്ഥിതിക്ക് കാരണം ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും കഴിവില്ലായ്മ ആണെന്നും കോൺഗ്രസ് നേതാവ് ഇറക്കിയ പത്ര കുറിപ്പിലൂടെ പറഞ്ഞു.