കേരളത്തിന് ലഭിച്ച അപൂർവ നിധി കുംഭമാണ് പ്രൊഫസർ എംപി മന്മഥൻ: ഗോവ ഗവർണർ അഡ്വ:പി എസ് ശ്രീധരൻപിള്ള

ചടങ്ങിൽ അധ്യക്ഷത വഹിച്ച കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ അക്ഷയ ദേശീയ പുരസ്കാരം പൂന കേരളീയ സമാജത്തിനു സമ്മാനിച്ചു.സമാജം പ്രസിഡൻറ് മധു.ബി. നായർ,എസ് ഗണേഷ് കുമാർ,ബാബു നായർ എന്നിവർ പ്രസംഗിച്ചു.

author-image
Honey V G
New Update
gvagbrnerr

പൂനെ:പൂനെയിലെ മഹാത്മ ഫുലെ സംസ്കൃതി ഭവനിൽ നടന്ന അക്ഷയ ദേശീയ പുരസ്കാര സമർപ്പണവും എംപി മന്മഥൻ അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. "വിദ്യാർത്ഥി ജീവിതകാലത്ത് സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനമേഖലകളിലേക്ക് പ്രവേശിക്കുവാൻ ആവേശം പകർന്നത് മന്മഥൻ സാറിൻറെ ആദർശരൂപം ആയിരുന്നു. അടിയന്തി രാവസ്ഥക്കെതിരെ ആഞ്ഞടിച്ച് ജയിലിൽ പോയ അദ്ദേഹം അടിമുടി ഗാന്ധിയൻ ആയിരുന്നു. നടനായും അധ്യാപകനായും പ്രിൻസിപ്പലായും എൻഎസ്എസ് ജനറൽ സെക്രട്ടറിയായും കഥാപ്രസംഗകനായുള്ള മന്മഥന്റെ വ്യക്തിത്വം അവിസ്മരണീയമാണെന്നും" ഗോവ ഗവർണ്ണർ പറഞ്ഞു.

Mumbai City