ഗുരുധർമ പ്രചാരണം മന്ദിരസമിതിയുടെ മുഖ്യ ലക്ഷ്യം: എം. ഐ. ദാമോദരൻ

ശ്രീനാരായണ ദർശനം മനുഷ്യ സമൂഹത്തിന് ലഭിച്ച മഹത്തായ ആശയമാണെന്ന് ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ് പറഞ്ഞു.

author-image
Honey V G
New Update
aqeofkfkfkk

നവിമുംബയ്:ഗുരുധർമ പ്രചാരണമാണ് ശ്രീനാരായണ മന്ദിരസമിതിയുടെ മുഖ്യ ലക്ഷ്യമെന്നും വിദ്യാഭ്യാസ-സേവന മേഖലകളിൽ സമിതി നടത്തിവരുന്ന പ്രവർത്തനങ്ങൾ ഇതിൻ്റെ ഭാഗമാണെന്നും ശ്രീനാരായണ മന്ദിരസമിതി പ്രസിഡൻ്റ് എം.ഐ. ദാമോദരൻ അഭിപ്രായപ്പെട്ടു.

mdowfkvkfkf

മന്ദിരസമിതി വനിതാ വിഭാഗവും സാംസ്കാരിക വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ഗുരുവിനെ അറിയാൻ എന്ന പഠന ക്ളാസിനോടു ബന്ധിച്ചുള്ള ചോദ്യോത്തര മത്സരത്തിൻ്റെ ഉദ്ഘാടനം ഗുരുദേവഗിരിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ദർശനം മനുഷ്യ സമൂഹത്തിന് ലഭിച്ച മഹത്തായ ആശയമാണെന്ന് ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ് പറഞ്ഞു.

 ട്രഷറർ വി.വി. ചന്ദ്രൻ, സോണൽ സെക്രട്ടറി മായാ സഹജൻ, വനിതാ വിഭാഗം കൺവീനർ സുമാ പ്രകാശ്, സാംസ്കാരിക വിഭാഗം കൺവീനർ പി.പി. സദാശിവൻ, സെക്രട്ടറി കെ. ഷൺമുഖൻ എന്നിവർ പ്രസംഗിച്ചു. സോണൽ സെക്രട്ടറിമാർ, യൂണിറ്റ് സെക്രട്ടറിമാർ, അഡ്വൈസറി ബോർഡ് കൺവീനർ കെ.എൻ. ജ്യോതീന്ദ്രൻ, കൗൺസിൽ അംഗങ്ങൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിജയാ രഘുനാഥ് സ്വാഗതവും മഞ്ജു പ്രേംകുമാർ നന്ദിയും പറഞ്ഞു.