/kalakaumudi/media/media_files/2025/07/30/nejskskm-2025-07-30-11-49-50.jpg)
മുംബൈ: 2025 ലെ വനിതാ ചെസ് ലോകകപ്പ് നേടിയ ആദ്യ ഇന്ത്യൻ വനിതയായി ചരിത്രം കുറിച്ച നാഗ്പൂരിലെ ദിവ്യ ദേശ്മുഖിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അഭിനന്ദനങ്ങൾ അറിയിച്ചു.
ദിവ്യയുടെ വിജയത്തിൽ മനക്കരുത്ത്, കഴിവ്, കഠിനാധ്വാനം എന്നിവ പ്രധാന ഘടകമായതായി മുഖ്യമന്ത്രി പറഞ്ഞു. ഈ വിജയം മഹാരാഷ്ട്രയ്ക്കും ഇന്ത്യയ്ക്കും അഭിമാനകരമായ നിമിഷമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
"മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നുമുള്ള ദിവ്യ ദേശ്മുഖ് വനിതാ ലോകകപ്പ് നേടിയതും ഗ്രാൻഡ്മാസ്റ്റർ കിരീടം നേടിയതും വളരെ സന്തോഷകരമായ നിമിഷമാണ്.അഭിമാനകരമായ അന്താരാഷ്ട്ര ചെസ്സ് കിരീടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് കളിക്കാരിയാണ് ദിവ്യ," മുഖ്യമന്ത്രി പറഞ്ഞു.
വിവിധ മത്സരങ്ങളിലായി ഇന്ത്യയ്ക്കായി 35 ഓളം മെഡലുകൾ ദിവ്യ ദേശ്മുഖ് നേടിയിട്ടുണ്ട്.അതിൽ 23 എണ്ണം സ്വർണ്ണമായിരുന്നുവെന്നും " അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച ജോർജിയയിലെ ബറ്റുമിയിൽ നടന്ന ഫൈനലിന്റെ ടൈ ബ്രേക്കറിൽ പരിചയസമ്പന്നയായ കൊനേരു ഹംപിയെ മറികടന്നാണ് ദിവ്യ വനിതാ ലോകകപ്പ് നേടിയത്. ദിവ്യ ദേശ്മുഖ് അന്താരാഷ്ട്ര ചെസ്സ് ബോർഡിൽ സംസ്ഥാനത്തിന്റെ പേര് സുവർണ്ണ ലിപികളിൽ ആലേഖനം ചെയ്തതായി ഫഡ്‌നാവിസ് തന്റെ പ്രസ്താവനയിൽ പറഞ്ഞു. ലോകകപ്പ് ഫൈനലിലെ രണ്ട് കളിക്കാരും ഇന്ത്യക്കാരായിരുന്നു എന്നത് വളരെയധികം അഭിമാനകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര വേദിയിലെ ഈ രണ്ട് ഇന്ത്യൻ കളിക്കാരുടെ നീക്കങ്ങൾ മുഴുവൻ ചെസ്സ് ലോകത്തെയും ആകർഷിച്ചുവെന്ന് ഫഡ്‌നാവിസ് എടുത്തു പറഞ്ഞു, ഇത് രാജ്യത്തിന് അഭൂതപൂർവവും അഭിമാനകരവുമായ നിമിഷമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
