/kalakaumudi/media/media_files/2025/10/16/mdmsms-2025-10-16-19-11-22.jpg)
താനെ :താനെ ജില്ലയിലെ ബ്രഹ്മപുരി നിത്യാനന്ദ ആശ്രമം മുത്തപ്പൻ മടപ്പുരയിൽ വർഷം തോറും നടത്തി വരുന്ന പുത്തരി വെള്ളാട്ട മഹോത്സവം ഈ വർഷം ഒക്ടോബർ 19-ന്, ഞായറാഴ്ച നടക്കും.
മഹോത്സവം രാവിലെ 11 മണിക്ക് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ആരംഭിക്കും.
11.30-ന് മലയിറക്കം ഭക്തിപൂർവ്വം നടക്കും. തുടർന്ന് 2.30-ന് ഗുളികൻ പൂജയും വെള്ളാട്ടവും ഭക്തർക്ക് ദർശിക്കാനാകും.
ഉച്ചതിരിഞ്ഞ് 4 മണിക്ക് മുത്തപ്പൻ വെള്ളാട്ടം ഭക്തിസാന്ദ്രമായി അരങ്ങേറും. കേരളത്തിന് പുറത്തെ ആദ്യ മുത്തപ്പൻ ക്ഷേത്രമാണ് താനെ ജില്ലയിലെ ഗണേഷ്പുരിയിലേത്.
മുത്തപ്പൻ ഭക്തർക്കായി ഒരുക്കിയിരിക്കുന്ന ഈ മഹോത്സവത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇതര ഭാഷക്കാരടങ്ങുന്ന ഭക്തരും കലാസംഘങ്ങളും പങ്കെടുക്കും.
ചടങ്ങിനോടനുബന്ധിച്ച് അന്നദാനം, സാംസ്കാരിക പരിപാടികൾ, ഭജനങ്ങൾ എന്നിവയും നടക്കും.
ആയിരക്കണക്കിന് ഭക്തരാണ് എല്ലാ വർഷവും മുത്തപ്പൻ വെള്ളാട്ടത്തിൽ പങ്കെടുത്ത് മടങ്ങുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : 9820565182/9819474566