/kalakaumudi/media/media_files/2025/11/11/cgjjjjm-2025-11-11-07-50-34.jpg)
മുംബൈ : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഭരണഘടന സ്ഥാപനങ്ങളെ വിശ്വാസമില്ലെന്നും വിദേശ രാജ്യങ്ങളിൽ പോയി ഇന്ത്യാവിരുദ്ധ ശക്തികളുമായി കൈകോർത്തു കൊണ്ട് അദ്ദേഹം നടത്തുന്നത് ദേശവിരുദ്ധ പ്രവർത്തനങ്ങളാണെന്നും ബി ജെ പി മഹാരാഷ്ട്ര കേരള വിഭാഗം കൺവീനർ കെ ബി ഉത്തംകുമാർ പറഞ്ഞു.
വന്ദേമാതരത്തിൻ്റെ 150ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി വസായിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ ഡി ,സിബി ഐ എന്നിവയെ ഉപയോഗിച്ചാണ് ബി ജെ പി അധികാരത്തിൽ വന്നതെന്നാണ് രാഹുൽ ഗാന്ധി ആദ്യം ആരോപണം ഉന്നയിച്ചത്. പിന്നീട് മാധ്യമങ്ങളെ വിശ്വാസമില്ല പാർലിമെൻ്റിനെ വിശ്വാസമില്ല നീതിന്യായ വ്യവസ്ഥയെ വിശ്വാസമില്ല തെരഞ്ഞെടുപ്പ് കമ്മീഷനെ വിശ്വാസമില്ല എന്നിങ്ങനെയുള്ള ആരോപണങ്ങൾ ഉന്നയിച്ചു.
അവസാന ആയുധമെന്ന നിലയിൽ ഇപ്പോൾ വോട്ട് ചോരി എന്ന വ്യാജ പ്രചരണവുമായി രംഗത്തുവന്നിരിക്കുകയാണ്.
രാജ്യം സമസ്ത മേഖലയിലും വൻ മുന്നേറ്റം ഉണ്ടാക്കുകയും ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയായി ലോകരാജ്യങ്ങൾ തന്നെ ഭാരതത്തെ കാണുകയും ചെയ്യുമ്പോൾ യുവ തലമുറ ഇത്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങളെ തിരിച്ചറിയണം.
നൂറു കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഉത്തംകുമാർ വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
