/kalakaumudi/media/media_files/2025/08/05/jsmdmdm-2025-08-05-11-31-54.jpg)
മുംബൈ:മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) മേധാവി രാജ് താക്കറെ തിങ്കളാഴ്ച തന്റെ പാർട്ടി പ്രവർത്തകരോട് അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള (ബിഎംസി) വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ആഹ്വാനം ചെയ്തു.
അതേസമയം ഹിന്ദി സംസാരിക്കുന്ന ആളുകളെ മറാത്തി സംസാരിക്കാൻ നിർബന്ധിച്ച് പാർട്ടി പ്രവർത്തകർ ആക്രമിച്ച സമീപകാല വിവാദങ്ങൾക്കിടയിൽ, മറാത്തി സംസാരിക്കാത്തവരെ വെറുക്കുകയോ അടിക്കുകയോ ചെയ്യരുതെന്നും മറാത്തിയെക്കുറിച്ചുള്ള എംഎൻഎസിന്റെ നിലപാട് മാന്യമായി അവർക്ക് വിശദീകരിക്കണമെന്നും രാജ് താക്കറെ ഇന്നലെ പാർട്ടി യോഗത്തിൽ ഭാരവാഹികളോട് ആവശ്യപ്പെട്ടു.
ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയുമായുള്ള സഖ്യം ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. "ഉദ്ധവ് താക്കറെയും രാജ് താക്കറെയും 20 വർഷത്തിന് ശേഷം ഒന്നിക്കാൻ കഴിയുമെങ്കിൽ,പിന്നെ എന്തിനാണ് നിങ്ങൾ പരസ്പരം കലഹിക്കുന്നത്? അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ബിഎംസി തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഐക്യത്തോടെ ആരംഭിക്കുക. ശിവസേന (യുബിടി) സംബന്ധിച്ച തീരുമാനം എനിക്ക് വിടുക. ശരിയായ സമയത്ത് ഞാൻ സഖ്യത്തെക്കുറിച്ച് സംസാരിക്കും, എന്റെ കൂടുതൽ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുക."യോഗത്തിൽ രാജ് താക്കറെ പറഞ്ഞു.
ഇത്തവണ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ എംഎൻഎസ് ഉറപ്പായും വിജയം കൈവരിക്കുമെന്ന് എംഎൻഎസ് മേധാവി ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുംബൈയിൽ ഞങ്ങളുടെ പാർട്ടി ശക്തവും കഴിവുള്ളതുമാണ്. ഇത്തവണ ബിഎംസിയിൽ ഞങ്ങൾ അധികാരത്തിലെത്തും. പഴയ പ്രവർത്തകരെയും ഭാരവാഹികളെയും ഒരുമിച്ച് കൊണ്ടുപോകുക, പാർട്ടിയിൽ നിന്ന് അകന്നുപോയവരെയും തിരികെ കൊണ്ട് വരിക, തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കുക, ”അദ്ദേഹം പറഞ്ഞു.
എന്നാൽ വിഭാഗീയതയെ താൻ അനുവദിക്കില്ലെന്ന് രാജ് താക്കറെ മുന്നറിയിപ്പ് നൽകി, ബിഎംസി തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള ദൃഢനിശ്ചയത്തോടെ നിലവിലെ ഭാരവാഹികൾ എല്ലാവരും കൈകോർത്ത് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
