/kalakaumudi/media/media_files/2026/01/04/jvjkkm-2026-01-04-14-51-43.jpg)
താനെ : കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ പങ്കെടുപ്പിക്കുന്ന ആത്മീയ–സാംസ്‌കാരിക പരിപാടിയായ ‘കെ.കെ.കെ.എസ് രാമായണ ക്വിസ് & രാമായണ പാരായണ മത്സരം’ 2026 ജനുവരി 11-ന് താനെയിൽ സംഘടിപ്പിക്കുന്നു.
കേരളീയ ക്ഷേത്ര പരിപാലന കേന്ദ്ര സമിതി (KKKS), വർത്തക് നഗറിലെ ശ്രീ അയ്യപ്പ ക്ഷേത്രവുമായി സഹകരിച്ച് നടത്തുന്ന പരിപാടി, സ്വാമി ഉദിത് ചൈതന്യയുടെ മാർഗനിർദേശത്തിൽ നടക്കുന്നതാണ്.
ഞായറാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 3.00 വരെ നടക്കുന്ന പരിപാടിയുടെ വേദി താനെയിലെ വർത്തക് നഗർ ശ്രീ അയ്യപ്പ ക്ഷേത്രമാണ്.
കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേകം വിഭാഗങ്ങളിലായാണ് രാമായണ ക്വിസും പാരായണ മത്സരവും സംഘടിപ്പിക്കുന്നത്.
രാമായണത്തിലെ ധാർമ്മിക മൂല്യങ്ങളും ആത്മീയ സന്ദേശങ്ങളും പുതുതലമുറയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണ്. രജിസ്റ്റർ ചെയ്യുന്നതിനായി https://forms.gle/3tUu9pCWdtypS5wm7 എന്ന ലിങ്ക് ഉപയോഗിക്കാം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
